കംപ്യുട്ടർ പരിജ്ഞാനം ഉള്ള വിദഗ്ധർക്ക് ഇപ്പോൾ ജർമ്മനിയിൽ ധാരാളം തൊഴിലവസരങ്ങൾ ...തൊഴിൽ വിപണിയിൽ നന്നായി പരിശീലനം ലഭിച്ച, യോഗ്യതയുള്ള മികച്ച കംപ്യൂട്ടർ പ്രഫഷണലുകൾക്കാന് പ്രമുഖ ജർമ്മൻ കമ്പനികളിൽ ഇപ്പോൾ അവസരങ്ങളുള്ളത്

കംപ്യുട്ടർ പരിജ്ഞാനം ഉള്ള വിദഗ്ധർക്ക് ഇപ്പോൾ ജർമ്മനിയിൽ ധാരാളം തൊഴിലവസരങ്ങൾ ആണ് ഉള്ളത് ...ജർമനിയിൽ കമ്പ്യൂട്ടർ മേഖലയിലേക്ക് 82,000 കംപ്യൂട്ടർ വിദഗ്ധരെ ആവശ്യമുണ്ടെന്നു ജർമൻ കമ്പനികൾ അറിയിച്ചിട്ടുണ്ട്... തൊഴിൽ വിപണിയിൽ നന്നായി പരിശീലനം ലഭിച്ച, യോഗ്യതയുള്ള മികച്ച കംപ്യൂട്ടർ പ്രഫഷണലുകൾക്ക് പ്രമുഖ ജർമ്മൻ കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ചെറുതും വലുതുമായ 2000ഓളം ജർമൻ കമ്പനികളിലായി 82,000ലേറെ ഐടി കംപ്യൂട്ടർ വിദഗ്ധരെ ജർമനിയിൽ അടിയന്തരമായി ആവശ്യമുണ്ട്
നിലവിൽ ഐടി മേഖലയിലേക്കു പുറംരാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ ഒട്ടനവധി എത്തുന്നുണ്ട്. ഇവർക്കൊക്കെ ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യമാണ് പ്രധാന യോഗ്യതയായി കണക്കാക്കുന്നത് . എന്നാൽ, ജർമൻഭാഷതന്നെ വേണമെന്നു ചില കമ്പനികൾനിർബന്ധം പറയുന്നത് കാരണം ഇന്ത്യയിൽനിന്നു , പ്രത്യേകിച്ചു കേരളത്തിൽനിന്നുള്ള ഐടി വിദഗ്ധർ ഇങ്ങോട്ടേക്കു കുടിയേറാൻ മടിക്കുന്ന പ്രവണതയാണ് ഇത് വരെ ഉണ്ടായിരുന്നത് . ഇത്തരമൊരു പ്രതിസന്ധി ഒഴിവാക്കാൻ ജർമൻ ഭാഷ ഐടി വിദഗ്ധർക്കു നിർബന്ധമാക്കേണ്ടതില്ലെന്നു കമ്പനികൾ ഇപ്പോൾ വ്യക്തമാക്കി. ഈ മേഖലയിലെ ജോലിക്കാരുടെ ദൗർലഭ്യമാണു ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണം
ഒരു കംപ്യൂട്ടർ വിദഗ്ധനു പ്രതിവർഷം 48,000 മുതൽ 60,000 യൂറോ വരെയാണ് ശമ്പളം . ബ്ലൂകാർഡ് വീസയാണു ലഭിയ്ക്കുന്നതെങ്കിൽ അടിസ്ഥാനമായി 42,000 യൂറോ നൽകണമെന്നു നിയമമുണ്ട്. ഇതു കൂടാതെ ചിലവൻകിട കമ്പനികൾ മറ്റ് ധാരാളം അനുകൂല്യങ്ങൾ വേറെയും പ്രഖ്യാപിച്ചിട്ടുണ്ട് .
ഐടി വിദ്യാഭ്യാസത്തിൽ മാസ്റ്റർ ബിരുദമുള്ളർക്കാണ് കൂടുതൽ അവസരങ്ങളുള്ളത് . താൽപര്യമുള്ളവർക്ക് ഒരു ഏജൻസിയുടെയും സഹായമില്ലാതെ ഇന്റർനെറ്റിൽ സെർച്ചുചെയ്താൽ ഐടി മേഖലയിൽ നിലവിലെ ഒഴിവുകൾ കണ്ടെത്താം. തുടർന്ന് അതതു കമ്പനികളുമായി ബന്ധപ്പെട്ടു വീസയും മറ്റു കാര്യങ്ങളും വെബ്സൈറ്റിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്
2009 ൽ ആണ് ബ്ലൂ കാർഡ് സംവിധാനം ജർമ്മനിയിൽ തുടങ്ങിയത് . അതിനുശേഷം ഒട്ടനവധി ഐടി വിദഗ്ധർ ജർമനിയിലെത്തിയിട്ടുണ്ട്. നിലവിൽ 82000 ൽ അധികം ഒഴിവുകളാണ് ജർമ്മൻ ഐ ടി മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത് .
https://www.facebook.com/Malayalivartha