Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

ഇന്ത്യൻ കോസ്​റ്റ്​ഗാർഡിൽ പത്താംക്ലാസ്​ വിജയിച്ച പുരുഷന്മാർക്ക്​ നാവികരാകാം..ഡൊമസ്​റ്റിക്​ ബ്രാഞ്ചിൽ 2021 ജനുവരി ബാച്ചിലേക്കാണ്​ (പത്താമത്​ എൻട്രി) തെരഞ്ഞെടുപ്പ്

26 NOVEMBER 2020 12:35 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ കോസ്​റ്റ്​ഗാർഡിൽ പത്താംക്ലാസ്​ വിജയിച്ച പുരുഷന്മാർക്ക്​ നാവികരാകാം. ഡൊമസ്​റ്റിക്​ ബ്രാഞ്ചിൽ 2021 ജനുവരി ബാച്ചിലേക്കാണ്​ (പത്താമത്​ എൻട്രി) തെരഞ്ഞെടുപ്പ്​. കുക്ക്​, സ്​റ്റുവാർഡായിട്ടാണ് ജോലി. ആകെ 50 ഒഴിവുകൾ ആണ് ഉള്ളത് . ഇതിൽ 20 എണ്ണം ജനറൽ കാറ്റഗറിയാണ് .ബാക്കി EWS-5, ഒ.ബി.സി -14, എസ്​.സി-8, എസ്​.ടി-3 എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു

അടിസ്​ഥാന ശമ്പളം: 21,700 രൂപ. ക്ഷാമബത്ത, മറ്റു അലവൻസുകൾ, സൗജന്യ റേഷൻ, ചികിത്സാ സഹായം, വസ്​ത്രം, പാർപ്പിട സൗകര്യം, പെൻഷൻ, ഗ്രാറ്റുവിറ്റി മുതലായ ആനുകൂല്യങ്ങളും ലഭിക്കും.

പത്താംക്ലാസ്​/തത്തുല്യ ബോർഡ്​ പരീക്ഷയിൽ 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത.. പട്ടികജാതി/വർഗക്കാർക്കും കായികതാരങ്ങൾക്കും അഞ്ചു ശതമാനം മാർക്കിളവുണ്ട്​.

പ്രായം 1.4.2021ൽ 18-22 വയസ്സ് ആയിരിക്കണം ​. 1999 ഏപ്രിൽ ഒന്നിനും 2003 മാർച്ച്​ 31നും മധ്യേ ജനിച്ചവരാകണം. എസ്​.സി/എസ്​.ടി വിഭാഗങ്ങൾക്ക്​ അഞ്ചു വർഷവും ഒ.ബി.സി വിഭാഗത്തിന്​ മൂന്നു വർഷവും പ്രായപരിധിയിൽ ഇളവ്​ ലഭിക്കും. 157 സെൻറീമീറ്ററിൽ കുറയാതെ ഉയരവും അതിനനുസൃതവുമായ നെഞ്ചളവും ഭാരവും ഉണ്ടായിരിക്കണം. നല്ല കാഴ്​ചശക്​തി വേണം. മെഡിക്കൽ, ഫിറ്റ്​നസ്​ ഉള്ളവരാകണം.

വിശദ വിവരങ്ങളടങ്ങിയ വിജ്​ഞാപനം www.joinindiancoastguard.gov.inൽ Opportunities ബട്ടണിൽ ക്ലിക്ക്​ ചെയ്​ത്​ ഡൗൺലോഡ്​ ചെയ്യാം. നിർദേശാനുസരണം അപേക്ഷ ഓൺലൈനായി നവംബർ 30 മുതൽ ഡിസംബർ ഏഴു വൈകീട്ട്​ അഞ്ചുമണിവരെ സമർപ്പിക്കാം.

ആപ്ലിക്കേഷൻ/രജിസ്​ട്രേഷൻ നമ്പർ റഫറൻസിനായി സൂക്ഷിക്കണം. അഡ്​മിറ്റ്​ കാർഡ്​ ഡിസംബർ 19-25 മധ്യേ ഡൗൺലോഡ്​ ചെയ്യാം.സെലക്​ഷൻ: മെറിറ്റടിസ്​ഥാനത്തിൽ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി എഴുത്തുപരീക്ഷക്ക്​ ക്ഷണിക്കും.

ടെസ്​റ്റിൽ യോ ഗ്യത നേടുന്നവർക്കായി കായികക്ഷമതാ പരീക്ഷ നടത്തും.കൊച്ചി പരീക്ഷാ കേന്ദ്രമാണ്​. ഡൊമസ്​റ്റിക്​ ബ്രാഞ്ചിൽ നാവിക്​ (കുക്ക്​/സ്​റ്റുവാർഡ്​) ആയി പ്രവേശിക്കുന്നവർക്ക്​ 47,600 രൂപ അടിസ്​ഥാന ശമ്പളമുള്ള പ്രധാൻ അധികാരി തസ്​തികയിൽ വരെ ഉദ്യോഗക്കയറ്റം ലഭിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (4 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (13 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

Malayali Vartha Recommends