Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഐ.ബി.യില്‍ അസിസ്റ്റന്റ് ഇന്റലിജന്‍സ് ഓഫീസര്‍...2000 ഒഴിവുകൾ..

29 DECEMBER 2020 04:19 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/എക്സിക്യുട്ടീവ് തസ്തികയിൽ 2000 ഒഴിവുകളുണ്ട് . ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ ഏഴ് കേന്ദ്രങ്ങളാണ് ഉള്ളത് ..ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ബിരുദം അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. പ്രായപരിധി 18-27 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷത്തെയും വയസ്സിളവുണ്ട്. വിധവകൾ, വിവാഹമോചനം നേടിയവരും പുനർവിവാഹിതരാകാത്തതുമായ സ്ത്രീകൾ എന്നിവർക്ക് 35 വയസ്സുവരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല.

പരീക്ഷ: മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം ഓൺലൈൻ പരീക്ഷയാണ്. 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക. ആകെ 100 മാർക്ക്. ഒരു മണിക്കൂറാണ് പരീക്ഷാസമയം. ജനറൽ അവയർനസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമറിക്കൽ/അനലറ്റിക്കൽ/ലോജിക്കൽ എബിലിറ്റി ആൻഡ് റീസണിങ്, ഇംഗ്ലീഷ് ഭാഷ, ജനറൽ സ്റ്റഡീസ് എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി സിലബസിനെ തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിൽ നിന്നും 20 ചോദ്യങ്ങൾ വീതമാണുണ്ടാകുക. തെറ്റായ ഉത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടപ്പെടും.

രണ്ടാംഘട്ട പരീക്ഷ വിവരണാത്മകമായിരിക്കും. ആകെ 50 മാർക്ക്. പരീക്ഷാസമയം ഒരു മണിക്കൂർ. 30 മാർക്കിന്റെ എസ്സേയും 20 മാർക്കിന്റെ ഇംഗ്ലീഷ് കോംപ്രിഹെൻഷൻ ആൻഡ് പ്രിസൈസ് റൈറ്റിങ്ങുമാണുണ്ടാകുക. ഏറ്റവും കുറഞ്ഞത് 17 മാർക്കെങ്കിലും ഇതിൽ നേടിയവരെ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കൂ.

അപേക്ഷ: അപേക്ഷ ഓൺലൈനായാണ് നൽകേണ്ടത്. വിശദവിവരങ്ങളും അപേക്ഷ അയയ്ക്കാനുള്ള ലിങ്കും www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിലുണ്ട്.

കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിങ്ങനെ ഏഴ് കേന്ദ്രങ്ങളാണ് ഓൺലൈൻ പരീക്ഷയ്ക്കുള്ളത്. അപേക്ഷയിൽ അനുയോജ്യമായ മൂന്ന് കേന്ദ്രങ്ങൾ സൂചിപ്പിക്കാം. പരീക്ഷാഫീസ് 100 രൂപ. (ബാങ്ക് ചാർജുകൾ ബാധകം). വനിതകൾ, എസ്.സി, എസ്.ടി. വിഭാഗക്കാർ എന്നിവർ പരീക്ഷാഫീസ് അടയ്ക്കേണ്ടതില്ല. പക്ഷേ, റിക്രൂട്ട്മെന്റ് പ്രോസസിങ് ചാർജ് ഇവർക്കും ബാധകമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 9.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (12 minutes ago)

സങ്കടക്കാഴ്ചയായി.,.. ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകവേ, കിഴക്കേകോട്ടയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം  (28 minutes ago)

72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്  (41 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (53 minutes ago)

ക്വാർട്ടർ ഫൈനലിൽ നാലാം സീഡ് ചൈനീസ് സഖ്യത്തെ അട്ടിമറിച്ച് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിലെത്തി മലയാളിയായ ട്രീസ ജോളിയും ഗായത്രിയും  (58 minutes ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (1 hour ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (9 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (9 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (9 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (9 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (9 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (9 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (10 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (10 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (11 hours ago)

Malayali Vartha Recommends