Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

പ്ലസ്ടുക്കാർക്ക് അവസരം | കേന്ദ്ര സേനയിൽ 400 ഒഴിവുകൾ | 2021 ഏപ്രിൽ 18 – നാണ് പരീക്ഷ | കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങൾ | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 19

09 JANUARY 2021 03:50 PM IST
മലയാളി വാര്‍ത്ത

നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ (1) 2021- ന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുകളാണുള്ളത്. പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കുമാത്രമേ അപേക്ഷിക്കാനാകൂ.
2021 ഏപ്രിൽ 18 – നാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.

നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും ഇന്ത്യൻ നാവിക അക്കാദമിയിൽ 30 ഒഴിവുകളുമാണുള്ളത്.

ദേശീയ അക്കാദമിയിലെ ഒഴിവുകളിൽ 208 എണ്ണം കരസേനയിലും 12 എണ്ണം നാവികസേനയിലും 120 എണ്ണം വ്യോമസനയിലുമാണ്. വ്യോമസേനയിലെ ഒഴിവുകളിൽ 28 എണ്ണം ഗ്രൗണ്ട് ഡ്യൂട്ടിസിലാണ്.

നാഷണൽ ഡിഫൻസ് അക്കാദമിയിലെ കരസേനയിലേക്കുള്ള അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം.

ഡിഫൻസ് അക്കാദമിയിലെ വ്യോമസേനയിലേക്കും നാവികസേനയിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമുള്ള അപേക്ഷകർ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങളായുള്ള പ്ലസ്ടു പാസായവരാകണം. പ്ലസ്ടു ക്ലാസിൽ പഠിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം.

അപേക്ഷകർക്ക് നിശ്ചിത ശാരീരികയോഗ്യതകളുണ്ടായിരിക്കണം. ആവശ്യമായ ഉയരം , ഭാരം , എന്നിവയുടെ വിശദവിവരങ്ങൾക്ക് UPSC എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

പ്രായപരിധി : 2002 ജൂലായ് , രണ്ടിനും 2006 ജൂലായ് ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.

ആദ്യഘട്ടമായ എഴുത്തുപരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണുണ്ടാകുക. ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ തിരഞ്ഞെടുക്കാം. രണ്ടരമണിക്കൂർ വീതമുള്ള രണ്ടുഭാഗങ്ങളായാണ് പരീക്ഷ. ആകെ 200 മാർക്ക്.

ആദ്യ ഭാഗം മാത്തമാറ്റിക്സ് ആണ്. ഇതിന് പരമാവധി 300 മാർക്ക്.

രണ്ടാം ഭാഗമായ ജനറൽ എബിലിറ്റി ടെസ്റ്റിൽ 600 മാർക്കിൻറ ചോദ്യങ്ങളാണുണ്ടാകുക. ഇതിൽ തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.

എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിലുൾപ്പെട്ടവർ സർവീസസ് സെലക്ഷൻ ബോർഡിനുമുന്നിൽ ഹാജരാകണം. ഇതിന് ആകെ 900 മാർക്കാണ് .

കോഴ്സുകൾ 2022 ജനുവരി 1 രണ്ടിനാണ് ആരംഭിക്കുക. നാഷണൽ ഡിഫൻസ് അക്കാദമിയിൽ മൂന്നും ദേശീയ നാവിക അക്കാദമിയിൽ നാലും വർഷമാണ് പരിശീലനക്കാലയളവ്. ഈ കാലയളവിൽ 56,100 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും.

അപേക്ഷ വിശദവിവരങ്ങൾ UPSC NDA എന്ന വെബ്സൈറ്റിലുണ്ട്. താൽപ്പര്യമുള്ളവർക്ക് ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷയയക്കാം.

പരീക്ഷാഫീസ് : 100 രൂപ. എസ്.സി , എസ്.ടി വിഭാഗക്കാർ ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ അയക്കുമ്പോൾ സ്കാൻ ചെയ്ത ഫോട്ടോ , ഒപ്പ് , ഫോട്ടോ ഐ.ഡി കാർഡിന്റെ പി.ഡി.എഫ് ഫയൽ എന്നിവ അപ്ലോഡ് ചെയ്യേണ്ടിവരും .സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും ജെ.പി.ജി ഫോർമാറ്റിലും 20-300 കെ.ബി. സൈസിലുമുള്ളതായിരിക്കണം. പി.ഡി.എഫ് ഫയലിന്റെ സൈസ് 20 കെ.ബി.ക്കും 300 കെ.ബി.ക്കും ഇടയിലായിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 19. ജനുവരി 27 മുതൽ ഫെബ്രുവരി രണ്ടുവരെ അപേക്ഷ പിൻവലിക്കാനുള്ള സൗകര്യമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ മേഖലയില്‍ ജനുവരി 21ന് സൂചനാ പണിമുടക്ക്  (12 minutes ago)

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (34 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (45 minutes ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (1 hour ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (1 hour ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (1 hour ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (1 hour ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (1 hour ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (2 hours ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (2 hours ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (2 hours ago)

IRAN വന്‍ ആക്രമണമോ?  (3 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (3 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (3 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (3 hours ago)

Malayali Vartha Recommends