Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കൊച്ചിൻ ഷിപ്പ്യാഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിൽ 62 ഒഴിവുകൾ ..ആദ്യ രണ്ടുവർഷത്തെ പരിശീലനത്തിന് ശേഷം നിയമനം .. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

09 JANUARY 2021 04:39 PM IST
മലയാളി വാര്‍ത്ത

കൊച്ചിൻ ഷിപ്പ്യാഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി തസ്തികയിൽ 62 ഒഴിവുകളുണ്ട്. രണ്ടു വർഷത്തെ പരിശീലനത്തിനുശേഷം ഒരു വർഷത്തെ കരാർ നിയമനത്തിന് സാധ്യത

ഒഴിവുകൾ ഇങ്ങനെ

ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) – 48 ഒഴിവുകൾ ഉണ്ട്. ഇത് ജനറൽ-22 , ഒ.ബി.സി-11 ,ഇ.ഡബ്ലൂ.എസ്-04 ,എസ്.സി-10 ,എസ്.ടി-01 എന്നിങ്ങനെ സംവരണം ചെയ്തിരിക്കുന്നു

ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (ഇലക്ട്രിക്കൽ)- ജനറൽ-07 ,ഒ.ബി.സി-03 ,ഇ.ഡബ്ലൂ.എസ്-01 ,
എസ്.സി-01 , എസ്.ടി-02 എന്നിങ്ങനെ 14 ഒഴിവുകൾ .

മെക്കാനിക്കൽ വിഭാഗത്തിൽ മൂന്നും ഇലക്ട്രിക്കലിൽ രണ്ടും ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചതാണ്.

എസ്.എസ്.എൽ.സി , സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽ നിന്നുള്ള മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ , ഡ്രാഫ്റ്റ്സ്മാൻഷിപ്പിലുള്ള കഴിവ് , CAD- ലുള്ള പരിചയം എന്നിവയാണ് യോഗ്യത . ഡിപ്ലോമയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.

പ്രായപരിധി : 2021 ജനുവരി 15 – ന് പരമാവധി 25 വയസ്സ്. എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തയും വയസ്സിളവുണ്ട്.


രണ്ടു വര്ഷം പരിശീലന കാലാവധിയിൽ ആദ്യവർഷം 12,600 രൂപയും രണ്ടാം വർഷം 13,800 രൂപയും
സ്റ്റൈപെൻഡ് ലഭിക്കും ..കൂടാതെ അധിക ജോലിക്ക് മാസം 4450 വരെ അധിക വേതനം ലഭിക്കും.

50 മാർക്കിൻെറ ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയുടെയും 30 മാർക്കിൻെറ ഓട്ടോകാഡിലുള്ള പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ ഓരോ ചോദ്യത്തിനും ഓരോ മാർക്കാണ് ലഭിക്കുക.

ജനറൽ നോളജ് , ജനറൽ ഇംഗ്ലീഷ് , റീസണിങ് , ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയ്ക്ക് അഞ്ച് വീതവും പഠന വിഷയത്തെ അധികരിച്ച് 30 ചോദ്യങ്ങളുമുണ്ടാകും. പരീക്ഷാസമയം 60 മിനിറ്റ്.

രണ്ടാം ഘട്ടത്തിൽ പ്രായോഗിക പരീക്ഷയാണ്. അപേക്ഷ സമർപ്പിക്കാനുള്ള വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിലുണ്ട്. രജിസ്റ്റർ ചെയ്തതിനുശേഷം ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഒന്നിലേറെ തവണ അപേക്ഷിക്കരുത്.

അപേക്ഷാഫീസ് : 300 രൂപ (ബാങ്ക് നിരക്ക് അധികമായുണ്ടാകും). ഫീസ് ഓൺലൈനായി അടയ്ക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends