Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

കരസേനയിൽ എൻ.സി.സി.കാർക്ക് അവസരം. 55 ഒഴിവുകളിലേക്ക് ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു...എൻ.സി.സി.സ്‌പെഷ്യൽ എൻട്രി സ്കീം 49-ആം കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്

11 JANUARY 2021 04:38 PM IST
മലയാളി വാര്‍ത്ത

കരസേനയിൽ എൻ.സി.സി.കാർക്ക് അവസരം. 55 ഒഴിവുകളിലേക്ക് ഷോർട്ട് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. എൻ.സി.സി.സ്‌പെഷ്യൽ എൻട്രി സ്കീം 49-ആം കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. യുദ്ധത്തിൽ പരിക്കേറ്റവരോ മരിച്ചവരോ ആയ സൈനികരുടെ ആശ്രിതർക്കും അവസരമുണ്ട്. 2021 ഏപ്രിലിൽ കോഴ്‌സ് തുടങ്ങും.

ഒഴിവുകൾ :

എൻ.സി.സി.മെൻ – 50 (ജനറൽ -45,പരിക്കേറ്റ സൈനികരുടെ ആശ്രിതർ-5).

എൻ.സി.സി.വിമൻ – 5 (ജനറൽ -4,പരിക്കേറ്റ സൈനികരുടെ ആശ്രിതർ-1).

യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദമാണ് അടിസ്ഥാന യോഗ്യത.

എൻ.സി.സി.സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.

2013 ഫെബ്രുവരി 22 മുതൽ മൂന്ന് അക്കാദമിക വർഷങ്ങളിൽ സേവനമനുഷ്ഠിക്കണം. ഇല്ലെങ്കിൽ 2008 മേയ് 23 മുതൽ 2013 ഫെബ്രുവരി 21 വരെയുള്ള രണ്ട് വർഷങ്ങളിൽ എൻ.സി.സി.യുടെ സീനിയർ ഡിവിഷനിലോ വിങ്ങിലോ സേവനമനുഷ്ഠിച്ചവരായിരിക്കണം.

അവസാന വർഷ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്ക് നിർബന്ധനകളോടെ അപേക്ഷിക്കാം. മറ്റ് യോഗ്യതയുള്ളവരും യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ ആശ്രിതരുമായവർക്ക് എൻ.സി.സി.സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും അപേക്ഷിക്കാം.

പ്രായപരിധി : 19-25 വയസ്സ്. 1996 ജനുവരി 2-നും 2002-ജനുവരി 01-നും ഇടയിൽ ജനിച്ചവരായിരിക്കണം(2 തീയതികളും ഉൾപ്പെടെ).

പരീക്ഷ : അപേക്ഷകൾ പരിശോധിച്ച ശേഷം തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കാണ് സർവീസസ് സെലക്ഷൻ ബോർഡിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനാവുക.

അലഹബാദ്, ഭോപ്പാൽ,ബെംഗളൂരു, കപ്പൂർത്തല എന്നീ നാല് കേന്ദ്രങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
കേന്ദ്രം തീരുമാനിക്കുന്നത് സേനയുടെ റിക്രൂട്ട്‌മെന്റ് വിഭാഗമാണ്. അഞ്ചു ദിവസം വരെ നീളുന്നതാണ് എസ്.എസ്.ബി.അഭിമുഖം. രണ്ട് ഘട്ടങ്ങളിലായാണ് ഇതുണ്ടാകുക.

ആദ്യ ഘട്ടത്തിൽ വിജയിക്കുന്നവർക്ക് മാത്രമാണ്‌ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കുക. ആരോഗ്യ പരിശോധന ഉണ്ടാവും. ഇതിന്റെ വിശദവിവരങ്ങൾ Indian Army എന്ന വെബ്സൈറ്റിലുണ്ട്. യോഗ്യത സർട്ടിഫിക്കറ്റുകളുടെയും മറ്റു രേഖകളുടെയും പരിശോധനയും നടക്കും.

ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനമുണ്ടാവും.പരിശീലന സമയത്ത് 56,100 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

പരിശീലനത്തിന് ശേഷം ലെഫ്റ്റനന്റ് റാങ്കിലാണ് നിയമനം ലഭിക്കുക. അപേക്ഷ,വിശദവിവരങ്ങൾ എന്നിവ Indian Army എന്ന വെബ്സൈറ്റിലുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (50 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (1 hour ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (1 hour ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (2 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (2 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (2 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (3 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (3 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (3 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (3 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (5 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (5 hours ago)

Malayali Vartha Recommends