ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേയ്ക്ക് ജൂൺ 21 മുതൽ 30 വരെ വോക് ഇൻ ഇന്റർവ്യൂ
ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേയ്ക്ക് (ബിഎസ്എഫ്) വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു.. . സ്പെഷലിസ്റ്റ് ഡോക്ടർ, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ എന്നീ തസ്തികയിലേക്കാണ് അവസരം. ജൂൺ 21 മുതൽ 30 വരേയാണ് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നത് ..ആകെ 89 ഒഴിവുകളാണ് ഉള്ളത് .. കരാർ നിയമനമാണ്.
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ തസ്തികയിൽ 62 ഒഴിവുണ്ട്.: എംബിബിഎസ്, ഇന്റേൺഷിപ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം . ശമ്പളം: 75,000 രൂപ
സ്പെഷലിസ്റ്റ് തസ്തികയിലേക്ക് 27 ഒഴിവാണ് ഉള്ളത് : മെഡിസിൻ, സർജിക്കൽ, ഗൈനക് ആൻഡ് ഒബസ്റ്റട്രിക്സ്, റേഡിയോളജി, സൈക്യാട്രി, പതോളജി, അനസ്തീസിയ. എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്
യോഗ്യത: പിജി ബിരുദം/ഡിപ്ലോമ, എന്നിവയ്ക്ക് പുറമെ പ്രവൃത്തി പരിചയം കൂടി ആവശ്യമാണ്.ശമ്പളം: 85,000 രൂപ. പ്രായപരിധി: 67 വയസ്സ്.
കൂടുതൽ വിവരങ്ങൾക്ക് www.bsf.nic.in, www.bsf.gov.in സന്ദർശിക്കുക
https://www.facebook.com/Malayalivartha