Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പത്താം ക്ലാസ് പാസ്സായോ? വിവിധ സേനകളിൽ 25271 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

03 AUGUST 2021 07:55 PM IST
മലയാളി വാര്‍ത്ത

പത്താംക്ലാസ് ജയിച്ചവരാണോ നിങ്ങൾ എങ്കിലിതാ വിവിധ സേനകളിൽ കോൺസ്റ്റബിൾ ഒഴിവുകൾ... കോണ്‍സ്റ്റബിള്‍ (ജി.ഡി.) -സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എന്‍.ഐ.എ., എസ്.എസ്.എഫ്., റൈഫിള്‍മാന്‍ (ജി.ഡി.) അസം റൈഫിള്‍സ് എക്സാമിനേഷന്‍ 2021-ന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷനാണ് അപേക്ഷ ക്ഷണിചിരിക്കുന്നത്‌. 25271 ഒഴിവാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലാണ് അവസരം.

ഒഴിവുകള്‍: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്-7545, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്-8464, ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്-1431, സശസ്ത്ര സീമ ബെല്‍-3806, അസം റൈഫിള്‍സ്-3785, സെക്രട്ടേറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ്-240.

യോഗ്യത: അംഗീകൃത ബോര്‍ഡ്/സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍/പത്താംക്ലാസ് പാസായിരിക്കണം. 01.08.2021 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്. ഈ തീയതിക്കുള്ളില്‍ യോഗ്യത നേടാത്തവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. ഉദ്യോഗാര്‍ഥികള്‍ രേഖാപരിശോധന സമയത്ത് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ (മാര്‍ക്ക് ഷീറ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്) ഹാജരാക്കണം. എന്‍.സി.സി. സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഇന്‍സെന്റീവ്/ബോണസ് മാര്‍ക്ക് ലഭിക്കും. എന്‍.സി.സി. ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 5 ശതമാനം മാര്‍ക്കും ആ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 3 ശതമാനം മാര്‍ക്കും അ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 2 ശതമാനം മാര്‍ക്കും ലഭിക്കും.

പ്രായം: 18-23 വയസ്സ്. 01.08.2021 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 02.08.1998-നും 01.08.2003-നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് 3 വര്‍ഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: കംപ്യൂട്ടര്‍ ബേസ്ഡ് എക്‌സാമിനേഷന്‍, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്/ഫിസിക്കല്‍ സ്റ്റാന്‍ഡേഡ് ടെസ്റ്റ്, ഡിറ്റെയ്ല്‍ഡ് മെഡിക്കല്‍ എക്സാമിനേഷന്‍/റിവ്യൂ മെഡിക്കല്‍ എക്‌സാമിനേഷനിലൂടെയാണ് തിരഞ്ഞെടുപ്പ്.

പരീക്ഷ: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളുണ്ടാകും. 100 മാര്‍ക്കിന് 90 മിനിറ്റായിരിക്കും പരീക്ഷ. ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യങ്ങളുണ്ടാകും. ഓരോ തെറ്റ് ഉത്തരത്തിനും 0.25 നെഗറ്റീവ് മാര്‍ക്കുണ്ടായിരിക്കും. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ നോളജ് ആന്‍ഡ് ജനറല്‍ അവയര്‍നസ്, എലിമെന്ററി മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്/ഹിന്ദി എന്നീ വിഷയങ്ങളില്‍നിന്ന് 25 വീതം ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാകുക. വിശദമായ സിലബസ് വിജ്ഞാപനത്തില്‍ ലഭ്യമാണ്.

പരീക്ഷാകേന്ദ്രം: കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം.

ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ടെസ്റ്റ്. ഓട്ടം: പുരുഷന്മാര്‍ക്ക് 24 മിനിറ്റില്‍ 5 കിലോമീറ്റര്‍. സ്ത്രീകള്‍ക്ക് 8 1/2 മിനിറ്റില്‍ 1.6 കിലോമീറ്റര്‍.

ശാരീരികയോഗ്യത: ഉയരം: പുരുഷന്മാര്‍ക്ക് 170 സെ.മീ. സ്ത്രീകള്‍ക്ക്-157 സെ.മീ. എസ്.ടി. വിഭാഗത്തില്‍ പുരുഷന്മാര്‍ക്ക് 162.5 സെ.മീ. സ്ത്രീകള്‍ക്ക് 150.0 സെ.മീ. നെഞ്ചളവ്: പുരുഷന്മാര്‍ക്ക് 80 സെ.മീ. വികാസം 5 സെ.മീ. ഉണ്ടായിരിക്കണം. എസ്.ടി. വിഭാഗത്തിന് 76 സെ.മീറ്ററും 5 സെ.മീ. വികാസവും വേണം. സ്ത്രീകള്‍ക്ക് ബാധകമല്ല. ഭാരം: ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: 100 രൂപയാണ് . വനിതകള്‍/എസ്.സി./എസ്.ടി./വിമുക്തഭടന്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഭീം യു.പി.ഐ./നെറ്റ് ബാങ്കിങ്/വിസ, മാസ്റ്റര്‍കാര്‍ഡ്, മാസ്ട്രോ, റുപൈ, ക്രൈഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി ഫീസടക്കാം. കൂടാതെ എസ്.ബി.ഐ. ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ. ബ്രാഞ്ചിലൂടെയും ഫീസടക്കാന്‍ കഴിയും. ഓണ്‍ലൈന്‍ വഴി 02.09.2021 വരെയും ചെലാനിലൂടെ 07.09.2021 വരെയും ഫീസടക്കാം. ചെലാന്‍ 04.09.2021 മുന്‍പ് ജനറേറ്റ് ചെയ്തിരിക്കണം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.ssc.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 31.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (4 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (4 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (11 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (11 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (12 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (12 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (12 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (12 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (12 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (13 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends