യു.പി.എസ്.സി കംബൈൻഡ് ഡിഫൻസ് സർവീസ് പരീക്ഷയ്ക്ക് ഉടൻ അപേക്ഷിക്കൂ! 339 ഒഴിവുകൾ, അവസാന തിയതി ഓഗസ്റ്റ് 24

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന യു.പി.എസ്.സി കംബൈൻഡ് ഡിഫൻസ് പരീക്ഷ (ii)യുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്കായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ upsconline.nic.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
339 ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 ന് വൈകുന്നേരം 6 വരെ അപേക്ഷ പിൻവലിക്കാനുള്ള സമയവും നൽകിയിട്ടുണ്ട്.
യു.പി.എസ്.സി സി.ഡി.എസ് 2 പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് നവംബർ 14ന് ഓൺലൈൻ പരീക്ഷയുണ്ടായിരിക്കും. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് സർവീസ് സെലക്ഷൻ ബോർഡിൽ ഇന്റലിജൻസ്, പേഴ്സണാലിറ്റി ടെസ്റ്റുണ്ടായിരിക്കും.
അന്തിമമായി തെരഞ്ഞെടുക്കപ്പെടുന്നവരെ ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, ഡെറാഡൂൺ എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ് ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി എന്നീവിടങ്ങളിൽ നിയമിക്കും. വിശദ വിവരങ്ങൾക്കായി യു.പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha


























