വിദേശ ജോലി തേടുന്നവർക്ക് ഒരു സുവർണ്ണാവസരം...ഇടനിലക്കാരില്ലാതെ കുറഞ്ഞ ചെലവില്‍ വിദേശ ജോലി...യുഎഇയിലെ മുൻനിര റെസിഡൻഷ്യൽ ബിൽഡേഴ്‌സ് ആയ യാസ് ഏക്കേഴ്‌സിൽ ഒട്ടേറെ ഒഴിവുകൾ

അടുത്ത കാലം വരെ ഒരു ശരാശരി മലയാളിയുടെ ജീവിതസ്വപ്നവും പലരുടെയും ജീവിതസ്വപ്നങ്ങളുടെ അടിസ്ഥാനവും വിദേശത്ത് ഒരു ജോലി എന്നതായിരുന്നു. ഇപ്പോൾ കാര്യങ്ങൾ കുറെയൊക്കെ മാറിയിട്ടുണ്ടെങ്കിലും വിദേശത്തു നല്ല ഒരു ജോലി ആഗ്രഹിക്കുന്ന യുവതീ യുവാക്കൾ ഇന്നും നമുക്കിടയിൽ ഉണ്ട് . അങ്ങനെ വിദേശ ജോലി തേടുന്നവർക്ക് ഒരു സുവർണ്ണാവസരം ആണ് ഇപ്പോൾ വന്നിരിക്കുന്നത് .
യുഎഇയിലെ മുൻനിര റെസിഡൻഷ്യൽ ബിൽഡേഴ്‌സ് ആയ യാസ് ഏക്കേഴ്‌സ് ആണ് ഇപ്പോൾ തൊഴിലന്വേഷകർക്ക് മുന്നിൽ എത്തുന്നത് . യാസ് ഏക്കേഴ്‌സ് നിർമിക്കുന്ന ടൗൺ ഹൗസുകളും വില്ലകളും ഒക്കെ ലോകോത്തര നിലവാരത്തിലുള്ളതാണ് .
അതുകൊണ്ടുതന്നെ ഇവരുടെ പ്രൊജക്ടുകൾക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുവരുന്നത്. നിരവധി കമ്യൂണിറ്റി പ്രൊജക്ടുകളും ഇവരുടേതായുണ്ട്. ഗോൾഫ് കോഴ്സും ഇവരുടെ പ്രൊജക്ടുകളുടെ ഭാഗമാണ്
ഒട്ടേറെ ഒഴിവുകളാണ് യാസ് ഏക്കേഴ്‌സിൽ ഇപ്പോൾ ഉള്ളത്. അഗ്രോണമി, എൻജിനീയറിങ്, റിക്രിയേഷൻ, ഹൗസ്‌കീപ്പിങ്, ഗോൾഫ് ഷോപ്പ്, ഗോൾഫ് ഓപ്പറേഷൻ, ഗോൾഫ് അക്കാദമി, മെയിൻ കിച്ചൺ, ഫുഡ്‌സ് ആന്റ് ബീവറേജസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വിവിധ ഒഴിവുകൾ ഇങ്ങനെയാണ് ..
അഗ്രോണമി വിഭാഗത്തിൽ അസിസ്റ്റന്റ് സൂപ്രണ്ട് , ഹെഡ്- മെക്കാനിക്ക് അസിസ്റ്റന്റ് മെക്കാനിക്ക്, ഇറിഗേഷൻ ടെക്‌നീഷ്യൻ , എൻവയോൺമെന്റ് സ്പ്രേ ടെക്‌നീഷ്യൻ ,ഇറിഗേഷൻ അസിസ്റ്റന്റ് ,അസിസ്റ്റന്റ് സ്പ്രേ ടെക്‌നീഷ്യൻ , സെക്രട്ടറി/ സ്റ്റോർ കീപ്പർ,ഫോർമാൻ ,എക്യുപ്‌മെന്റ് ഓപ്പറേറ്റേഴ്‌സ് , ഗ്രീൻ കീപ്പർ ,ലാൻഡസ്‌കേപ്പിങ്,എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുനിന്നത്
എൻജിനീയറിങ് വിഭാഗത്തിലും എച്ച് വിഎസി ടെക്‌നീഷ്യൻ, പ്ലംബർ,,കാർപ്പന്റർ, ജനറൽ ടെക്‌നീഷ്യൻ,കിച്ചൺ ടെക്‌നീഷ്യൻ ,ഇലക്ട്രീഷ്യൻ, മേസൺ,പെയിന്റർ , സൂപ്പർവൈസർ എന്നിങ്ങനെ വിവിധ തസ്തികയിലേക്ക് ഇപ്പോൾ അവസരങ്ങൾ ഉണ്ട്
റിക്രിയേഷൻ വിഭാഗത്തിൽ ലൈഫ് ഗാർഡ് , ഹെൽത്ത് ക്ലബ്ബ് അറ്റൻഡന്റ് ,പൂൾ അറ്റൻഡന്റ് എന്നിങ്ങനെ മൂന്നു തസ്തികയിലേയ്ക്കും ഹൗസ് കീപ്പിങ് വിഭാഗത്തിൽ ഹൗസ് കീപ്പിങ് സൂപ്പർവൈസർ ,ഹൗസ് കീപ്പിങ് ടീം ലീഡ് ,ഹൗസ് കീപ്പിങ് അറ്റൻഡന്റ് തസ്തികകളിലേയ്ക്കുമാണ് ഒഴിവുകൾ
ഗോൾഫ് ഷോപ്പ് സൂപ്പർവൈസർ, ഗോൾഫ് ഷോപ്പ് അറ്റൻഡന്റ് , ഗോൾഫ് ഓപ്പറേഷൻ വിഭാഗത്തിലേക്ക് മെമ്പർഷിപ് കോ ഓർഡിനേറ്റർ, റിസപ്ഷനിസ്റ്റ് ,ഗോൾഫ് ഓപ്പറേഷൻസ് സൂപ്പർവൈസർ ,ഗോൾഫ് ഓപ്പറേഷൻസ് അറ്റൻഡന്റ്,ഗോൾഫ് ഓപ്പറേഷൻസ് ടീം ലീഡർ, ലോക്കർ റൂം അറ്റൻഡന്റ് ,ഗോൾഫ് പ്രൊഫഷണൽ, അസിസ്റ്റന്റ് ഗോൾഫ് പ്രൊഫഷണൽ എന്നിങ്ങനെയും ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്
കൂടാതെ മെയിൻ കിച്ചൺ ഹെഡ് ഷെഫ് ,ജൂനിയർ സോസ് ഷെഫ് ,ബുച്ചർ ,ഷെഫ് ഡി പാർട്ടി , ഡെമി ഷെഫ് ഡി പാർട്ടി , സ്റ്റ്യുവാർഡിങ് സൂപ്പർവൈസർ , സ്റ്റ്യുവാർഡ് ഫുഡ് ആന്റ് ബീവറേജസ് ,റെസ്റ്റൊറന്റ് മാനേജർ ,അസിസ്റ്റന്റ് ലോഞ്ച് മാനേജർ ,സൂപ്പർവൈസർ, സോമെലിയർ ,ബാർ ടെൻഡർ, വെയ്റ്റർ/ വെയ്ട്രസ്സ് ,ഹോസ്റ്റസ് എന്നീ തസ്തികകളിലേയ്ക്കും ഇപ്പോൾ അപേക്ഷിയ്ക്കാം ..
ബയോഡാറ്റ അയക്കേണ്ട വിലാസം : hr@aldarleisure.com താൽപ്പര്യമുള്ളവർ ഈ സുവർണാവസരം ഫലപ്രദമായി ഉപയോഗിക്കുമല്ലോ
https://www.facebook.com/Malayalivartha



























