Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

യു.പി.എസ്.സി ഇ.പി.എഫ്.ഒ പരീക്ഷ സെപ്റ്റംബർ 5ന്; പ്രധാന നിർദേശങ്ങൾ എന്തെല്ലാം? കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനം

30 AUGUST 2021 04:28 PM IST
മലയാളി വാര്‍ത്ത

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഇ.പി.എഫ്.ഒ പരീക്ഷ സെപ്റ്റംബർ 5ന്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ എൻഫോഴ്സ്മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലെ നിയമനത്തിനായാണ് പരീക്ഷ നടക്കുന്നത്.

ആകെ 421 ഒഴിവുകളാണുള്ളത്. നേരത്തെ 2020 ഒക്ടോബർ 4നാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ ഇതേ തീയതിയിലേക്ക് ഷെഡ്യൂൾ ചെയ്തതിനാൽ ഇത് നീട്ടിവെക്കുകയായിരുന്നു.

യു.പി.എസ്.സി ഇ.പി.എഫ്.ഒ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഇപ്പോൾ ഡൗൺലോഡ് ചെയ്യാനാകും. പരീക്ഷയ്ക്കെത്തുന്നവർ നിർബന്ധമായും അഡ്മിറ്റ് കാർഡ് കൈയിൽ കരുതണം. പാസ്പോർട്ട് സൈസ് ഫോട്ടോയും കൈവശമുണ്ടായിരിക്കണം. ഇതിന് പുറമെ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐ.ഡി എന്നിവയിലേതെങ്കിലും കൈയിലുണ്ടാവണം.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പരീക്ഷ. റിപ്പോർട്ടിംഗ് ടൈം പിന്നീട് അറിയിക്കും. ഉദ്യോഗാർത്ഥികൾക്കുള്ള സീറ്റിംഗ് പ്ലൻ പരീക്ഷാ കേന്ദ്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടാകും. എല്ലാ ഉദ്യോഗാർത്ഥികളും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

മാസ്കില്ലാതെ എത്തുന്നവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരിക്കണം. സാമൂഹിക അകലവും വ്യക്തി ശുചിത്വവും ഉറപ്പു വരുത്തുക. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നിരോധിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (15 minutes ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (26 minutes ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (51 minutes ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (1 hour ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (1 hour ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (2 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (2 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഗുഡ്‌സ് ഓട്ടോ ഇടിച്ച് സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം...  (3 hours ago)

ജീവിതം മാറ്റിമറിക്കുന്ന വലിയ മുന്നേറ്റം!  (3 hours ago)

കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം.. ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends