Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

ഗൾഫ് വിളിക്കുന്നു ..ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിലും കുവൈറ്റ് പെട്രോളിയം കോര്‍പറേഷനിലും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍..

17 SEPTEMBER 2021 05:43 PM IST
മലയാളി വാര്‍ത്ത

ലോകത്ത് എല്ലായിടത്തും എന്നപോലെ ഗൾഫ് നാടുകളെയും കോവിഡ് പിടിച്ചുലച്ചു..തൊഴിൽ രംഗത്താണ് ഒരുപക്ഷെ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത് എന്ന് പറയാം പുതിയ തൊഴിലവസരങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്ന് മാത്രമല്ല, അനേകം പേർക്ക് ജോലി നഷ്ടമാവുകയും ചെയ്തു.. .

എന്നാലിപ്പോൾ കൊവിഡ് നിയന്ത്രണ വിധേയമായതോടെ യുഎഇ വ്യോമയാന രംഗം ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. ഇതിന്റെ സൂചനായായാണ് പുതിയ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വിലയിരുത്തപ്പെടുന്നത്.

 

 

ദുബായിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സിലും കുവൈറ്റ് പെട്രോളിയം കോര്‍പറേഷനിലും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . എമിറേറ്റ്‌സില്‍ 3500ലേറെയും കുവൈറ്റ് എണ്ണക്കമ്പനി 1500ഓളവും ജീവനക്കാരെയാണ് നിയമിക്കുന്നത്.

അടുത്ത ആറു മാസത്തിനകം 3000 കാബിന്‍ ക്രൂ അംഗങ്ങളെയും 500 എയര്‍പോര്‍ട്ട് സര്‍വീസ് ജീവനക്കാരെയും നിയമിക്കാനാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഒരുങ്ങുന്നത്

 

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമാനകമ്പനിയുടെ ദുബായ് ഹബ്ബിലേക്കാണ് നിയമനം. www.emiratesgroupcareers.com എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം.

 


കൊവിഡിന് മുമ്പുള്ള എമിറേറ്റ്‌സിന്റെ 70 ശതമാനം സര്‍വീസുകളും ഈ വര്‍ഷാവസാനത്തോടെ പുനസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കൂടുതല്‍ ജീവനക്കാരെ എയര്‍ലൈന്‍സ് നിയമിക്കുന്നത്.

 

യുഎഇ പല രാജ്യങ്ങളിലേക്കുമുള്ള യാത്രാ നിരോധനം നീക്കിയതോടെ കൊവിഡ് കാലത്ത് പിരിച്ചുവിടപ്പെട്ട പൈലറ്റുമാരെയും കാബിന്‍ ക്രൂ ജീവനക്കാരെയും എമിറേറ്റ്‌സ് തിരിച്ചുവിളിച്ചിരുന്നു. എക്‌സ്‌പോ 2020 പ്രമാണിച്ച് രാജ്യത്തേക്കുള്ള വിമാന സര്‍വീസുകളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് യുഎഇ വ്യോമയാന രംഗം.

 

കുവൈറ്റ് പെട്രോളിയം കോര്‍പറേഷനും വിവിധ സ്ഥാപനങ്ങളിലേക്കായി ആയിരത്തി അഞ്ഞൂറോളം ജീവനക്കാരെ അടുത്ത ഏതാനും മാസങ്ങള്‍ക്കകം നിയമിക്കുന്നത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു . സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതുവഴി തൊഴിലവസരങ്ങള്‍ ലഭിക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നും കുവൈറ്റ് വല്‍ക്കരണത്തിന്റെ ഭാഗമായും പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്കു പകരമായാണ് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നത്.


കുവൈറ്റ് ഓയില്‍ കമ്പനി, കുവൈറ്റ് നാഷനല്‍ പെട്രോളിയം കമ്പനി, കുവൈറ്റ് ഓയില്‍ ടാങ്കേഴ്‌സ് കമ്പനി എന്നിവിടങ്ങളിലാണ് കൂടുതല്‍ നിയമനങ്ങളും നടക്കുക. കമ്പനികള്‍ ആരംഭിക്കാന്‍ പോകുന്ന പുതിയ പ്രൊജക്ടുകളിലേക്കായിരിക്കും നിയമനമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് .

 

കുവൈത്ത് ഓയില്‍ കമ്പനിയില്‍ മാത്രം 443 ടെക്നിക്കല്‍ തൊഴില്‍ ഒഴിവുകളുണ്ട്. നാഷണല്‍ പെട്രോളിയം കമ്പനിയില്‍ ഇത് 736 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . കുവൈത്തി ഓയില്‍ ടാങ്കേഴ്സില്‍ 57 ഒഴിവുകളാണ് ഉള്ളത്.

 

ഭാവിയിലെ പദ്ധതികളുടെയും എണ്ണമേഖലയിലെ മൊത്തത്തിലുള്ള പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ തൊഴിൽ പ്രത്യേക തൊഴിൽ ഗ്രൂപ്പുകളുടെ ആവശ്യങ്ങൾക്കനുസൃതമായി എണ്ണ മേഖലയിൽ ലഭ്യമായ തൊഴിൽ ഒഴിവുകൾ കണക്കാക്കുന്നുവെന്നും അതിനുശേഷം നിയമനം നടത്തുന്നുവെന്നും കമ്പനികൾ അറിയിച്ചു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (10 minutes ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (17 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (30 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (32 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (2 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (3 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (3 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends