കൃഷിയിടങ്ങളിൽ കാബേജിന്റെയും ബ്രക്കോളിയുടെയും വിളവെടുത്താൽ കിട്ടുന്ന ശമ്പളം എത്രയാണെന്നറിയുമോ?? മാസശമ്ബളം 4,85,414 രൂപ കണ്ണ് തള്ളണ്ട!! സത്യമാ... സ്ഥലം എവിടെ ആണെന്നറിയുമോ...

നമ്മുടെ നാട്ടിൽ ഇപ്പോൾ കൃഷിക്കാർ കുറവാണല്ലോ... ഇതിനുള്ള കാര്യം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതുമാണ്. പ്രതിമാസം കിട്ടുന്ന ശമ്പളം ഒരു കുടുംബത്തിന് കഷ്ടപ്പെട്ട് ജീവിക്കാൻ കഴിഞ്ഞാൽ തന്നെ ഭാഗ്യം അല്ലേ...
എന്നാൽ ,അങ്ങ് ഇംഗ്ലണ്ടില്‍ ഇത്തരമൊരു ജോലിയ്ക്ക് പ്രതിമാസം, 4,85,414 രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്! പ്രധാനപ്പെട്ട സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് പുത്തന്‍ പച്ചക്കറികള്‍ വിതരണം ചെയ്യുന്ന ഒരു സ്ഥാപനം, തങ്ങളുടെ ജീവനക്കാര്‍ക്കായി പ്രതിവര്‍ഷം 62,000 യൂറോ (62,699,3.60 രൂപ) വാഗ്ദാനം ചെയ്തിരിക്കുകയാണ്.
സംഭവം യു കെ യിലാണ് റിപ്പോർട്ട് ചെയ്തത്. ജീവനക്കാര്‍ക്ക് അതീവ ക്ഷാമം നേരിടുന്ന അവസ്ഥയാണ് ഇത്തരമൊരു ഭീമന്‍ ശമ്ബളം വാഗ്ദാനം ചെയ്യാന്‍ കമ്ബനിയെ പ്രേരിപ്പിച്ചത്. ഇവര്‍ തങ്ങളുടെ ജോലിയെക്കുറിച്ച് വന്‍തോതില്‍ പരസ്യങ്ങളും നല്‍കിയിട്ടുണ്ട്.
ലണ്ടനിലെ ലിങ്കണ്‍ഷെയറിലെ ടി എച്ച് ക്ലെമന്റ്‌സ് ആന്‍ഡ് സണ്‍ ലിമിറ്റഡ്, തങ്ങളുടെ സ്ഥാപനത്തിലേക്ക് വര്‍ഷം മുഴുവന്‍ ജോലി ചെയ്യാന്‍ തയ്യാറുള്ള 'ജീവനക്കാരെ' തിരയുകയാണ്.
ഈ പച്ചക്കറി മൊത്തവ്യാപാര സ്ഥാപനം, ക്യാബേജ് പറിക്കുന്നവരെയും ബ്രൊക്കോളിയുടെ വിളവെടുക്കുന്നവരെയുമാണ് തിരയുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മണിക്കൂറൊന്നിന് 30 പൗണ്ട് അഥവാ 3033 രൂപയാണ് ശമ്ബളം ലഭിക്കുന്നത്.
ഇങ്ങനെ നോക്കുമ്ബോള്‍, ആഴ്ചയിലെ അഞ്ച് ദിവസം 8 മണിക്കൂര്‍ വീതം ജോലിയെടുക്കുമ്ബോള്‍ 1200 പൗണ്ട് (1,21,354 രൂപ) നേടാന്‍ സാധിക്കും. പ്രതിമാസ ശമ്ബളക്കണക്കിന് 4800 പൗണ്ടും (4,85,414 രൂപ) പ്രതിവര്‍ഷം 62,400 പൗണ്ടും (6,310,387 രൂപ) ജീവനക്കാര്‍ക്ക് വേതനമായി ലഭിക്കും.
https://www.facebook.com/Malayalivartha


























