ബാങ്ക് ജോലിയാണോ നിങ്ങൾ സ്വപ്നം കാണുന്നത്!! എങ്കിലിതാ അവസരങ്ങൾ... എസ്.ബി.ഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലെ 606 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 18

ബാങ്ക് ജോലി ആഗ്രഹിക്കുന്നത് ഇതാ, സുവർണ്ണാവസരങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.ബി.ഐ എസ്.സി.ഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ്, മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനായി എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക. ഒക്ടോബർ 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലെ 606 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് (ഡോക്യുമെന്റ് പ്രിസർവേഷൻ- ആർക്കൈവ്)- 1 ഒഴിവ്
റിലേഷൻഷിപ്പ് മാനേജർ- 314 ഒഴിവുകൾ
റിലേഷൻഷിപ്പ് മാനേജർ (ടീം ലീഡ്)- 20 ഒഴിവുകൾ
കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്- 217 ഒഴിവുകൾ
ഇൻവെസ്റ്റ്മെന്റ് ഓഫീസർ- 12 ഒഴിവുകൾ
സെൻട്രൽ റിസർച്ച് ടീം (പ്രോഡക്ട് ലീഡ്)- 2 ഒഴിവുകൾ
സെൻട്രൽ റിസർച്ച് ടീം (സപ്പോർട്ട്)- 2 ഒഴിവുകൾ
മാനേജർ (മാർക്കറ്റിംഗ്)- 12 ഒഴിവുകൾ
ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്)- 26 ഒഴിവുകൾ
എന്നിങ്ങനെയാണ് ആകെ ഒഴിവുകൾ.
ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് മുമ്പ് അതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha


























