കോളജ്, സര്‍വകലാശാല അധ്യാപകര്‍ക്ക് പിഎച്ച്.ഡി നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

സര്‍ക്കാര്‍, എയിഡഡ് കോളജ്, സര്‍വകലാശാലകളിലെ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ ഇൗ വര്‍ഷം പിഎച്ച്ഡി നിര്‍ബ്ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് സാഹചര്യം കണക്കിലെടുത്താണിത്. അസിസ്റ്റന്റ് പ്രഫസര്‍ നിയമനങ്ങളില്‍ 2018ലാണ് യു.ജി.സി പി.എച്ച്ഡി നിര്‍ബന്ധമാക്കിയത്.
പിഎച്ച്.ഡി എടുക്കാന്‍ അധ്യാപകര്‍ക്ക് മൂന്ന് വര്‍ഷത്തെ സമയം യു.ജി.സി അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് 2021-22 അധ്യയന വര്‍ഷം മുതല്‍ നിയമനങ്ങള്‍ക്ക് പിഎച്ച്.ഡി നിര്‍ബന്ധമാക്കുകയും ചെയ്തു.
ഇൗ തീരുമാനത്തിലാണ് ഇക്കൊല്ലത്തേക്ക് ഇളവ് നല്‍കുന്നത്. കോവിഡ് കാരണം പിഎച്ച്.ഡി പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇളവ് നല്കാന് തീരുമാനിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു. ഡല്‍ഹി യൂനിവേഴ്സിറ്റി അധ്യാപകരടക്കം നിരവധി േപര് സര്‍ക്കാറിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























