Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ഐ.ബി.പി.എസ് വിജ്ഞാപനം..7855 ഒഴിവുകൾ, മലയാളം ഉള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാം

14 OCTOBER 2021 04:11 PM IST
മലയാളി വാര്‍ത്ത

ഐ.ടി. കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണ് ബാങ്കിങ് . ബാങ്കിങ് കരിയറിലേക്കുള്ള ആദ്യപടിയാണ് ക്ലറിക്കല്‍ തസ്തിക. അഞ്ചുവര്‍ഷംകൂടുമ്പോള്‍ ബാങ്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കുന്നതിനാൽ ഭാവിയിൽ ഉയർന്ന ശമ്പളഉം ആനുകൂല്യങ്ങളും ലഭിക്കാൻ സാധ്യത ഉള്ളതാണ് ബാങ്ക് ജോലി.

ഐ.ബി.പി.എസ് പരീക്ഷ ജയിക്കുന്നതാണ് ബാങ്ക് ജോലി ലഭിക്കാനുള്ള ആദ്യ കടമ്പ ഐ.ബി.പി.എസ് നടത്തുന്ന പരീക്ഷ ജയിക്കുക എന്നതാണ്. ചിട്ടയായ പഠനം കൊണ്ട് ഇത് എളുപ്പം നേടാവുന്നതേ ഉള്ളു.

രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു കഴിഞ്ഞു . (CRPClerksXI).


2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായി നടത്തുന്ന പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇതേ തസ്തികയിലേക്ക് ജൂലായ് 12 മുതല്‍ 14 വരെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല......

7855 ഒഴിവുകളാണുള്ളത്. 194 ഒഴിവ് കേരളത്തിലും അഞ്ച് ഒഴിവ് ലക്ഷദ്വീപിലുമാണ്. മലയാളം ഉള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സാധിക്കും.......

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഒഴിവുകള്‍ ഇങ്ങനെ

കേരളം: ബാങ്ക് ഓഫ് ഇന്ത്യ 3 ഒഴിവുകൾ , ബാങ്ക് ഓഫ് മഹാരാഷ്ട്ര13 ഒഴിവുകൾ , കാനറാ ബാങ്ക്25 ഒഴിവുകൾ , സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ29 ഒഴിവുകൾ , ഇന്ത്യന്‍ ബാങ്ക് 40 ഒഴിവുകൾ , പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്2 ഒഴിവുകൾ , യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ82 ഒഴിവുകൾ .

ലക്ഷദ്വീപ്: കാനറാ ബാങ്ക്4 ഒഴിവുകൾ (ജനറല്‍ 2, എസ്.ടി. 2), യൂക്കോ ബാങ്ക്1 (ജനറല്‍).

മറ്റുസംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒഴിവുകള്‍:

അന്തമാന്‍ ആന്‍ഡ് നിക്കോബാര്‍ 5 ഒഴിവുകൾ , ആന്ധ്രാപ്രദേശ്387 ഒഴിവുകൾ , അരുണാചല്‍ പ്രദേശ്13 ഒഴിവുകൾ , അസം191 ഒഴിവുകൾ , ബിഹാര്‍300 ഒഴിവുകൾ , ചണ്ഡീഗഢ്33 ഒഴിവുകൾ , ഛത്തീസ്ഗഢ്111 ഒഴിവുകൾ , ദാദ്ര ആന്‍ഡ് നഗര്‍ഹവേലി & ദാമന്‍ ആന്‍ഡ് ദിയു3 ഒഴിവുകൾ , ഡല്‍ഹി 318 ഒഴിവുകൾ , ഗോവ59 ഒഴിവുകൾ , ഗുജറാത്ത്395 ഒഴിവുകൾ , ഹരിയാണ133 ഒഴിവുകൾ , ഹിമാചല്‍ പ്രദേശ്113 ഒഴിവുകൾ , ജമ്മു ആന്‍ഡ് കശ്മീര്‍ 26 ഒഴിവുകൾ , ജാര്‍ഖണ്ഡ്111 ഒഴിവുകൾ , കര്‍ണാടക 454 ഒഴിവുകൾ , മധ്യപ്രദേശ്389 ഒഴിവുകൾ , മഹാരാഷ്ട്ര 882 ഒഴിവുകൾ , മണിപ്പുര്‍ 6 ഒഴിവുകൾ, മേഘാലയ 9 ഒഴിവുകൾ, മിസോറം 4ഒഴിവുകൾ , നാഗാലാന്‍ഡ് 13 ഒഴിവുകൾ , ഒഡിഷ 302 ഒഴിവുകൾ , പുതുച്ചേരി 30ഒഴിവുകൾ , പഞ്ചാബ്402 ഒഴിവുകൾ , രാജസ്ഥാന്‍142ഒഴിവുകൾ , സിക്കിം28 ഒഴിവുകൾ , തമിഴ്‌നാട്843 ഒഴിവുകൾ , തെലങ്കാന333 ഒഴിവുകൾ , ത്രിപുര 8 ഒഴിവുകൾ , ഉത്തര്‍പ്രദേശ്1039 ഒഴിവുകൾ , ഉത്തരാഖണ്ഡ്58 ഒഴിവുകൾ , പശ്ചിമബംഗാള്‍516 ഒഴിവുകൾ

അപേക്ഷിക്കാനുള്ള യോഗ്യത

കേന്ദ്ര ഗവ. അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം അല്ലെങ്കിൽ കേന്ദ്ര ഗവ. അംഗീകരിച്ച തത്തുല്യയോഗ്യത. 2021 ഓഗസ്റ്റ്ഒന്നിനോ അതിനുമുന്‍പോ അവസാന ഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.......

ഏത് സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. കംപ്യൂട്ടര്‍ ഓപ്പറേഷന്‍/ ലാംഗ്വേജുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കില്‍ ഹൈസ്‌കൂള്‍/ കോളേജ്/ ഇന്‍സ്റ്റിറ്റ്യൂട്ട് തലത്തില്‍ കംപ്യൂട്ടര്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം......


പ്രായം 2021 ജൂലായ് ഒന്നിന് 20നും 28നും ഇടയിലായിരിക്കണം പ്രായം. അതായത് 02.07.1993നുമുന്‍പോ 01.07.2001നുശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി.(നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവ് ലഭിക്കും......

വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും ജനറല്‍/ ഇ.ഡബ്ല്യു.എസ്.35, ഒ.ബി.സി.38, എസ്.സി., എസ്.ടി.40 എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി .വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്.......

പരീക്ഷ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടക്കുക. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എന്നീ വിഷയങ്ങള്‍ ആണ് ഉണ്ടാകുന്നത് . തെറ്റുത്തരത്തിന് നെഗറ്റിവ് മാർക്കുണ്ട്. നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും.

കേരളത്തിലേക്കും ലക്ഷദ്വീപിലേക്കും അപേക്ഷിച്ചവര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കുപുറമേ മലയാളവും മാധ്യമമായി തിരഞ്ഞെടുക്കാം. അവസാന തീയതി: ഒക്ടോബര്‍ 27. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: www.ibps.in  സന്ദർശിക്കുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (3 minutes ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (9 minutes ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (30 minutes ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (45 minutes ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (51 minutes ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (56 minutes ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (1 hour ago)

ബന്ധങ്ങളെ വഷളാക്കും  (1 hour ago)

തടസ്സങ്ങൾ മാറി പുതിയ ജോലിയിൽ പ്രവേശിക്കും! ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യലബ്ധി!  (1 hour ago)

കലോത്സവത്തിന് നാളെ തുടക്കം  (1 hour ago)

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്  (2 hours ago)

കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും  (2 hours ago)

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (2 hours ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (3 hours ago)

Malayali Vartha Recommends