Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 3261 ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിനു കീഴിലെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.... ബിരുദം/പ്ലസ് ടു/എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം

23 OCTOBER 2021 06:03 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലെ 3261 ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിനു കീഴിലെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാകും നിയമനം. ഒക്ടോബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദം/പ്ലസ് ടു/എസ്‌എസ്‌എൽസി ജയിച്ചവർക്കാണ് അവസരം.

മധ്യമേഖല, കിഴക്കൻ മേഖല, കർണാടക, കേരള മേഖല, മധ്യപ്രദേശ് ഉപപ്രദേശം, വടക്കുകിഴക്കൻ മേഖല, വടക്കൻ പ്രദേശം, വടക്കുപടിഞ്ഞാറൻ ഉപപ്രദേശം, ദക്ഷിണമേഖല, പടിഞ്ഞാറൻ മേഖല എന്നിവയ്ക്കായാണ് എസ്എസ് സി സെലക്ഷൻ പോസ്റ്റ് ഫേസ് 9 നടത്തുന്നത് . 2021 -ൽ, എസ്എസ്‌സി അതിന്റെ വെബ്‌സൈറ്റായ www.ssc.nic.in   ൽ ആണ് എസ്‌എസ്‌സി സെലക്ഷൻ തസ്തികകളിലേക്കുള്ള 3261 ഒഴിവുകളിലേക്ക് 2021 സെപ്റ്റംബർ 24 -ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നത് .

 

കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന കർണാടക കേരള റീജനിൽ (KKR) 117 ഒഴിവുണ്ട്. തസ്തിക, യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

പ്രായം: 18–30. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്.

 


എംടിഎസ്, ഡ്രൈവർ,സയന്റിഫിക് അസിസ്റ്റന്റ്,അക്കൗണ്ടന്റ്,ഹെഡ് ക്ലാർക്ക്,കൺസർവേഷൻ അസിസ്റ്റന്റ് ടെക്നിക്കൽ,ജൂനിയർ കമ്പ്യൂട്ടർ, എന്നീ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത് . ജനറൽ – 1366
എസ്‌സി – 477 ,എസ് ടി – 249, ഒബിസി – 788, EWS – 381 എന്നിങ്ങനെയാണ് സംവരണം


ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ അടങ്ങുന്ന മൂന്ന് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ ഉണ്ടാകും. ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ പാറ്റേൺ, സിലബസ്, പേ സ്കെയിൽ, മറ്റ് വിശദാംശങ്ങൾ എന്നിവ
 www.ssc.nic.in     എന്ന വെബ്‌സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.

 

 അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/പട്ടികജാതി/പട്ടികവർഗം/ഭിന്നശേഷിക്കാർ/വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. .

BHIM UPI, നെറ്റ് ബാങ്കിംഗ്, വിസ, മാസ്റ്റർകാർഡ്, മാസ്ട്രോ, റുപേ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഓൺലൈനായോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഒക്ടോബർ 28 വരെ അടയ്‌ക്കാം

 


സംവരണത്തിന് അർഹതയുള്ള പട്ടികജാതി (പട്ടികജാതി), പട്ടികവർഗക്കാർ (എസ്ടി), വികലാംഗർ (പിഡബ്ല്യുഡി), മുൻ സർവീസുകാർ (ഇഎസ്എം) എന്നിവയിൽ നിന്നുള്ള വനിതാ സ്ഥാനാർത്ഥികളെയും സ്ഥാനാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരിക്കും പരീക്ഷ. തിരുവനന്തപുരം (കോഡ്– 9211), എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്

 

എസ്‌എസ്‌സിക്ക് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ഒക്ടോബർ 25 വരെ www.ssc.nic.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ വിഭാഗത്തിലും പ്രത്യേകം അപേക്ഷിക്കണം.


വിശദവിവരങ്ങൾ https://ssc.nic.in/SSCFileServer/PortalManagement/UploadedFiles/notice_rhq_24092021.pdf  എന്ന ലിങ്കിൽ ഉണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (13 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (20 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (31 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (42 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (49 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (2 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends