Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

26 OCTOBER 2021 06:47 PM IST
മലയാളി വാര്‍ത്ത

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ 233 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു . കേന്ദ്ര സർക്കാരിനു കീഴിലാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉള്ളത്, നേരിട്ടുള്ള നിയമനം ആണ് . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷ നവംബർ 7 നു മുൻപ് അയയ്‌ക്കേണ്ടതാണ്

 

വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളും അപേക്ഷിക്കാനുള്ള യോഗ്യതയും ഇപ്രകാരം


ടെക്നിക്കൽ ഓഫിസർ : 125 ഒഴിവുകളാണ് ഉള്ളത് . കെമിസ്ട്രി/ബയോകെമിസ്ട്രി/ഫുഡ് ടെക്നോളജി/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ/എഡിബിൾ ഒായിൽ ടെക്നോളജി/മൈക്രോബയോളജി/ഡെയറി ടെക്നോളജി/ അഗ്രികൾചറൽ/ ഹോർട്ടികൾചറൽ സയൻസസ്/ ഇൻഡസ്ട്രിയൽ മൈക്രോബയോളജി/ടോക്സികോളജി/പബ്ലിക് ഹെൽത്ത്/ലൈഫ് സയൻസ്/ബയോടെക്നോളജി/ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി/ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസിൽ പിജി. എന്നിവയിലേതെങ്കിലും യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം

 

അല്ലെങ്കിൽ ഫുഡ് സേഫ്റ്റി/ഫുഡ് സയൻസ്/ഫുഡ് പ്രോസസിങ്/ക്വാളിറ്റി അഷ്വറൻസ് ഇൻ ഫുഡ് സെക്ടർ/ഡയറ്ററ്റിക് ആൻഡ് പബ്ലിക് ഹെൽത്ത്/ന്യൂട്രിഷ്യൻ/ഡെയറി സയൻസ്/ബേക്കറി സയൻസ്/പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജിയിൽ പിജി ഡിപ്ലോമ (കെമിസ്ട്രി, ബയോകെമിസ്ട്രി, ഫുഡ് ടെക്നോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, എഡിബിൾ ഓയിൽ ടെക്നോളജി, മൈക്രോബയോളജി,

 

ഡെയറി ടെക്നോളജി, അഗ്രികൾചറൽ, ഹോർട്ടികൾചറൽ സയൻസസ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ടോക്സികോളജി, പബ്ലിക് ഹെൽത്ത്, ലൈഫ് സയൻസ്, ബയോടെക്നോളജി, ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്, ഫുഡ് പ്രോസസിങ് ടെക്നോളജി, ഫ്രൂട് ആൻഡ് വെജിറ്റബിൾ, മെഡിസിൻ, വെറ്ററിനറി സയൻസസ്, ഫിഷറീസ്, അനിമൽ സയൻസസ് ഇവയിൽ ഏതെങ്കിലും വിഷയം ബിരുദതലത്തിൽ പഠിച്ചിരിക്കണം

 

അല്ലെങ്കിൽ ബിഇ/ബിടെക് (ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/ബയോടെക്നോളജി/ഓയിൽ ടെക്നോളജി/ഫുഡ് പ്രോസസ് എൻജിനീയറിങ്/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫ്രൂട് ആൻഡ് വെജിറ്റബിൾ ടെക്നോളജി/ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്)/ എന്നിവയിലേതിലെങ്കിലും 4 വർഷത്തിൽ കുറയാത്ത ബിരുദം ഉണ്ടായിരിക്കണം

 

സെൻട്രൽ ഫുഡ് സേഫ്റ്റി ഓഫിസർ തസ്തികയിലേക്ക് ആകെ 37 ഒഴിവുകൾ ആണ് ഉള്ളത് . ഫുഡ് ടെക്നോളജി/ഡെയറി ടെക്നോളജി/ബയോടെക്നോളജി/ഓയിൽ ടെക്നോളജി/അഗ്രികൾചറൽ സയൻസ്/വെറ്ററിനറി സയൻസസ്/ബയോകെമിസ്ട്രി/മൈക്രോബയോളജിയിൽ ബിരുദം/മെഡിസിൻ ബിരുദം/കെമിസ്ട്രിയിൽ പിജി/അല്ലെങ്കിൽ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം .

 

അസിസ്റ്റന്റ് തസ്തികയിലേക്ക് 33ഒഴിവുകൾ ഉണ്ട് . ബിരുദം ആണ് യോഗ്യത

പഴ്സനൽ അസിസ്റ്റന്റ് തസ്തികയിൽ 19 ഒഴിവുകൾ . ബിരുദം ആണ് അടിസ്ഥാന യോഗ്യത . കൂടാതെ മിനിറ്റിൽ 80 വാക്കു ഷോർട് ഹാൻഡ് വേഗം, മിനിറ്റിൽ 40 വാക്ക് ഇംഗ്ലിഷ് ടൈപ്പിങ്/മിനിറ്റിൽ 35 വാക്കു ഹിന്ദി ടൈപ്പിങ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയും ഉണ്ടായിരിക്കണം .

 

അസിസ്റ്റന്റ് മാനേജർ-ഐടി വിഭാഗത്തിൽ 4 ഒഴിവുകളാണ് ഉള്ളത് . കംപ്യൂട്ടർ സയൻസ്/ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗം /എംഎസിഎ എന്നിവയിലേതിലെങ്കിലും കരസ്ഥമാക്കിയ ബിടെക് അല്ലെങ്കിൽ എംടെക് വിജയവും 5 വർഷ പ്രവൃത്തി പരിചയവും ആണ് ആവശ്യം .

 

∙അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 4 ഒഴിവിലേക്ക് ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ്/സോഷ്യൽ വർക്ക്/സൈക്കോളജി/ലേബർ ആൻഡ് സോഷ്യൽ വെൽഫെയറിൽ പിജി ബിരുദം/ഡിപ്ലോമ. അല്ലെങ്കിൽ ലൈബ്രറി സയൻസസ്/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദവും 2 വർഷ ലൈബ്രറി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം

 

ഫുഡ് അനലിസ്റ്റ് തസ്‌തികയിൽ 4 ഒഴിവുകളുണ്ട് . പിജി (കെമിസ്ട്രി/ബയോകെമിസ്ട്രി/മൈക്രോബയോളജി/ഡെയറി കെമിസ്ട്രി/ഫുഡ് ടെക്നോളജി/ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ)/ബിടെക് (ഡെയറി/ഓയിൽ)/വെറ്ററിനറി സയൻസസ് ബിരുദം/അസോഷ്യേറ്റ് ഒാഫ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് കെമിസ്റ്റ്/തത്തുല്യം യോഗ്യതയ്ക്ക് പുറമെ 3 വർഷ പ്രവൃത്തി പരിചയവും വേണം

 

∙ജൂനിയർ അസിസ്റ്റന്റ് 3 ഒഴിവുകൾ : യോഗ്യത പ്ലസ് ടു/തത്തുല്യം

∙ഐടി അസിസ്റ്റന്റ് 3 ഒഴിവുകൾ : ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഐടിയിൽ പിജി ഡിപ്ലോമ/ബിരുദം/തത്തുല്യവും. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/തത്തുല്യം.

 

ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികയിൽ ഒരൊഴിവ് : പിജി, ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും ട്രാൻസ്‌ലേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം . കൂടാതെ ഹിന്ദിയിൽനിന്ന് ഇംഗ്ലിഷിലേക്കും തിരിച്ചും 2 വർഷത്തെ ട്രാൻസ്‌ലേഷൻ പരിചയം ആവശ്യമാണ്

 

പ്രായപരിധി:

ഫുഡ് അനലിസ്റ്റ്-35 വയസ്സ് , ജൂനിയർ അസിസ്റ്റന്റ്-25 വയസ്സ് , മറ്റുള്ളവയിൽ 30 വയസ്സ് . ഗവണ്മെന്റ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഇളവ് ഉണ്ടായിരിക്കും

 

ഫീസ്: 1500 രൂപ. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, സ്ത്രീകൾ, വിമുക്തഭടൻ, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപ മാത്രം .

 

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) മുഖേനയാണ് തിരഞ്ഞെടുപ്പ്. ഫുഡ് അനലിസ്റ്റിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആണു നടത്തുക. ഒന്നാം ഘട്ട സിബിടിക്കു തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിന് എറണാകുളവും ആണു പരീക്ഷാകേന്ദ്രം.

 

ഇവ കൂടാതെ ഡയറക്ടർ, മാനേജർ തസ്തികയിൽ 21 ഒഴിവുകളും ഉണ്ട് .

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ (ടെക്നിക്കൽ), ഡപ്യൂട്ടി മാനേജർ എന്നീ തസ്തികകളിലേക്കുള്ള 21 ഒഴിവുകളിലേയ്ക്കും നേരിട്ടുള്ള നിയമനം ആണ് .

 

ഓൺലൈൻ അപേക്ഷ നവംബർ 7 വരെ അയയ്ക്കാം . അഡ്മിൻ ആൻഡ് ഫിനാൻസ്, ലീഗൽ, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ്, മാർക്കറ്റിങ് വിഭാഗങ്ങളിലാണ് അവസരം. പ്രായപരിധി: 35. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (15 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (22 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (33 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (44 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (51 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (3 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends