Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ഐബിപിഎസ് വിജ്ഞാപനം,പൊതുമേഖലാ ബാങ്കുകളില്‍ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..4135 ഒഴിവുകള്‍ ഉണ്ട് ..അപേക്ഷിക്കേണ്ട അവസാന തീയതി 2021 നവംബർ 10

31 OCTOBER 2021 04:06 PM IST
മലയാളി വാര്‍ത്ത

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ്. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 11 ബാങ്കുകളിലായി രാജ്യത്താകെ 4135 ഒഴിവാണുള്ളത്. 2021 ഡിസംബർ, 2022 ജനുവരി മാസങ്ങളിലായാണ് പ്രിലിമിനറി, മെയിൻ പരീക്ഷകൾ നടത്തുക. അഭിമുഖവും ഉണ്ടാവും

പൊതുമേഖലാ ബാങ്കുകളിലെ പിഒ/മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലേക്ക് ഐബിപിഎസ് നടത്തുന്ന പതിനൊന്നാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഈ പരീക്ഷയെഴുതിയവരെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2022–23) പിഒ/മാനേജ്‌മെന്റ് ട്രെയിനി നിയമനങ്ങൾക്കു പരിഗണിക്കൂ

 


ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവരുടെ ഇന്റർവ്യൂവും ഐബിപിഎസ് നടത്തും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. ഒഴിവുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം. ഈ വിജ്‌ഞാപനപ്രകാരം 2023 മാർച്ച് 31 വരെ നിയമനം നടത്തും.

 

ഇനി പറയുന്ന ബാങ്കുകളിലാണ് ഇപ്പോൾ ഒഴിവുകൾ ഉള്ളത്

ബാങ്ക് ഓഫ് ഇന്ത്യ – 588,ഒഴിവുകൾ
ബാങ്ക് ഓഫ് മഹാരാഷ്ട്ര – 400,
കനറാ ബാങ്ക് – 650,
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ- 620,
ഇന്ത്യൻ ഓവർസീസ് ബാങ്ക്- 98,
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്- 427,
യൂക്കോ ബാങ്ക്- 440,
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- 912. ഇന്ത്യൻ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയിൽ ഒഴിവുകൾ റിപ്പോർട്ട്ചെയ്തിട്ടില്ല.

 


യോഗ്യത

ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/തത്തുല്യ യോഗ്യത. 2021 ഒക്ടോബർ ഒന്നിനോ അതിനുമുൻപോ അവസാനഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.

 

പരീക്ഷയും സിലബസും
പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായാണ് ഓൺലൈൻ പൊതു എഴുത്തുപരീക്ഷ. രണ്ടു ഘട്ടത്തിലും ഒബ്‌ജക്‌ടീവ് ചോദ്യങ്ങളാണ്. പ്രിലിമിനറി പരീക്ഷ ഡിസംബർ 4 മുതൽ 11വരെ തീയതികളിൽ നടക്കും.

 

സംസ്‌ഥാനത്തു കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. മെയിൻ പരീക്ഷ ജനുവരിയിൽ. മെയിൻ പരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രമുണ്ട്. ഫെബ്രുവരി/മാർച്ചിൽ ഇന്റർവ്യൂ നടത്തും.


100 മാർക്കിന്റേതാണ് ഇന്റർവ്യൂ. തുടർന്ന് ഏപ്രിലിൽ പ്രൊവിഷനൽ അലോട്‌മെന്റ്.

 

പ്രായം

2021 ഒക്ടോബർ ഒന്നിന് 2030 വയസ്സ്. 02.10.1991നുമുൻപോ 01.10.2001നുശേഷമോ ജനിച്ചവരാകരുത് (രണ്ടു തീയതികളും ഉൾപ്പെടെ). ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (നോൺ ക്രീമീലെയർ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് പത്തുവർഷത്തെയും ഇളവു ലഭിക്കും. വിമുക്തഭടർക്കും വയസ്സിളവുണ്ട്.

 

ഫീസും റജിസ്ട്രേഷനും
അപേക്ഷാ ഫീസ്: 850 രൂപ (പട്ടികവിഭാഗം/അംഗപരിമിതർക്ക് 175 രൂപ). ഓൺലൈനിൽ അടയ്‌ക്കാം.
അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ഉണ്ട്

 

അപേക്ഷിക്കേണ്ട അവസാന തീയതി 2021 നവംബർ 10. വെബ്സൈറ്റ് www.ibps.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (15 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (22 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (33 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (44 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (51 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (3 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends