ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ അവസരം : നവംബര്‍ 12 വരെ അപേക്ഷിക്കാം, യോഗ്യത ഇങ്ങനെ...
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെ വിവിധ ഓഫീസുകളില്‍ ഗ്രാജുവേറ്റ് ഇന്റണിനെ (സിവില്‍ & ഇലക്ട്രിക്കല്‍) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സിവില്‍ ഡിസൈന്‍ ഇന്റണുകള്ക്ക് സ്ട്രക്ചറല്‍ എന്‍ജിനീയറിങ് എം.ടെക്കും, സിവില്‍ വര്‍ക്സില്‍ സിവില്‍ ഏന്‍ജിനീയറിങ് ബി.ടെക്കും, ഇലക്ട്രിക്കല്‍ ബ്രാഞ്ചില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബി.ടെക്കും വേണം. പ്രതിമാസം 12,500 രൂപ സ്റ്റൈപെന്‍ഡ് ലഭിക്കും.
ബയോഡേറ്റ, പാസ്പോര്‍ട്ട് സെസ് ഫോട്ടോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റര്‍ നമ്ബര്‍, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ചീഫ് എന്‍ജിനീയര്‍,ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ., തിരുവനന്തപുരം6 95009 എന്ന വിലാസത്തില്‍ അയക്കണം.അവസാന തീയതി നവംബര്‍ 12 ആണ്.
https://www.facebook.com/Malayalivartha