Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ഇന്ത്യാക്കാർക്ക് പ്രിയം ഈ രാജ്യം ...പ്രതിവർഷം പത്തുലക്ഷം രൂപയിലധികം ശമ്പളം ,ഉയർന്ന വിസാകാലാവധി , ജോലി സ്ഥിരത ..മാനേജ്മെന്റ്, നഴ്സിംഗ്- മിഡ്‌വൈഫറി, ആർക്കിടെക്ചർ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഡെന്റൽ സ്റ്റഡീസ്, മെഡിസിൻ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കോഴ്സുകളിലേക്ക് ഇന്ത്യക്കാരുടെ തിരക്ക്

04 NOVEMBER 2021 05:47 PM IST
മലയാളി വാര്‍ത്ത


ഇന്ത്യക്കാർക്ക് ,പ്രത്യേകിച്ച് മലയാളികൾക്ക് അന്യ നാടുകളിൽ പോയി ജോലി നോക്കുക എന്നത് ഒരു പുതിയ സംഭവമല്ല, വളരെ നാളുകൾക്ക് മുൻപ് തന്നെ ഗൾഫിലെ മരുപ്പച്ചകൾ തേടി മലയാളികൾ പോയിട്ടുണ്ട്. ഇന്നും ധാരാളം ആളുകൾ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നുമുണ്ട്. കേരളത്തിന്റെ വരുമാനത്തിന്റെ ഒരു പ്രധാനഭാഗം  ഗൾഫ്   മലയാളികളുടെ അധ്വാനത്തിന്റെ ഫലമാണ്

 

അടുത്തകാലത്തായി US ,UK എന്നിവിടങ്ങളിലേക്കും തൊഴിൽതേടി പോകുന്നവരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്തു ഒന്ന് പിന്നാക്കം വെച്ചിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വിദേശത്തു ഉന്നതപഠനത്തിനും  ജോലിക്കായും പോകുന്ന മലയാളി യുവാക്കളുടെ തിരക്കായി തുടങ്ങിയിട്ടുണ്ട്

 

 

വിദേശ രാജ്യങ്ങളിൽ മലയാളിയ്ക്ക് ഏറ്റവും പ്രിയം കാനഡയോടാണ്‌. കൂടുതൽ കാലം വിസയും ഉയർന്ന ശമ്പളത്തിൽ ജോലിയും തന്നെയാണ് മുഖ്യ ആകർഷണം .

 

പഠനം കഴിഞ്ഞാലും എട്ടുവർഷം കൂടി താമസിക്കാൻ വിസ ലഭിക്കുന്നതും ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ സാദ്ധ്യതയുമാണ് മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് കാനഡയെ വ്യത്യസ്തമാക്കുന്നത് .. അതിനാൽ ഇവിടെ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നവരുടെ എണ്ണം കൂടുതലാണ്.

 

കാനഡയിലെ വിവിധ സ്ഥാപനങ്ങളും സർവകലാശാലകളും ഇപ്പോൾ പ്രവേശനനടപടി ആരംഭിച്ചിട്ടുണ്ട്. സ്കോളർഷിപ്പോടെ പഠിക്കാൻ സൗകര്യമുണ്ട്. ഡിപ്ളോമ, ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകൾക്കാണ് അവസരമുള്ളത്. കൊവിഡിൽ രാജ്യങ്ങൾ അടച്ചിട്ടതുകാരണം കഴിഞ്ഞ വർഷം വിദേശപഠനത്തിന് പ്രവേശനം നേടിയവർ കുറവായിരുന്നു. ഈ വർഷം സ്ഥിതി മാറുന്നുണ്ടെന്ന് വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപന നടത്തിപ്പുകാർ പറയുന്നു.

 


പഠനാവശ്യത്തിന് അനുമതി നൽകുന്നതിനൊപ്പം ‌ടെമ്പററി റസിഡന്റ് വിസ കാനഡ നൽകുന്നുണ്ട് എന്നതും തൊഴിലന്വേഷകർക്ക് ആശ്വാസം പകരുന്നതാണ് . കോഴ്സ് പൂർത്തിയാക്കി നാട്ടിൽ പോയി തിരികെവന്നാൽ എട്ടു വർഷം താമസിക്കാൻ താത്കാലിക വിസയും നൽകും. അതിനിടെ സ്പോൺസറെ കണ്ടെത്തി സ്ഥിരം തൊഴിൽ നേടാനാകും. തുടർന്ന് സ്ഥിരം വിസയും ലഭിക്കും.


കാനഡയിൽ പഠിക്കാൻ 30-40 ലക്ഷം രൂപ ചെലവിടണം. പക്ഷെ പഠനം പൂർത്തിയാക്കുന്ന 90 ശതമാനത്തിനും ജോലി കിട്ടും എന്നത് ഉറപ്പാണ് . പ്രതിവർഷം കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും ശമ്പളമായി കിട്ടും. മാനേജ്മെന്റ്, അക്കൗണ്ടിംഗ്, സർവീസ് മേഖലകളിലാണ് തൊഴിൽ സാദ്ധ്യതകൾ കൂടുതലുള്ളത് .

മികച്ച സർവകലാശാലകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുക പ്രധാനമാണ്. സ്കോളർഷിപ്പുകൾ പ്രയോജനപ്പെടുത്തണം. വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനങ്ങൾ വഴി പ്രവേശനം നേടുമ്പോൾ തട്ടിപ്പിനിരയാകാതിരിക്കാൻ ശ്രദ്ധിക്കണം.

 



മാനേജ്മെന്റ്, നഴ്സിംഗ്- മിഡ്‌വൈഫറി, ആർക്കിടെക്ചർ, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ഡെന്റൽ സ്റ്റഡീസ്, മെഡിസിൻ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ കോസ്‌സുകളിലേക്കാണ് കൂടുതൽ ഇന്ത്യക്കാർ പ്രവേശനം നേടുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (15 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (22 minutes ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (33 minutes ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (44 minutes ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (51 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (1 hour ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (1 hour ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (1 hour ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (2 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (2 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (3 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (3 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (3 hours ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (3 hours ago)

Malayali Vartha Recommends