Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

2021-2023 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്‍ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

16 NOVEMBER 2021 05:00 PM IST
മലയാളി വാര്‍ത്ത
കേരളത്തിൽ രണ്ടു വിഭാഗങ്ങളിൽപ്പെട്ട അധ്യാപകപരിശീലന പ്രോഗ്രാമുകളിലെ പ്രവേശനത്തിന്
 അപേക്ഷിക്കാം..സംസ്ഥാനത്തെ സര്‍ക്കാര്‍,എയ്ഡഡ്, സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ മെരിറ്റ്/മാനേജ്മെന്‍റ്/ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ടകളിലാണ് പ്രവേശനം. വിജ്ഞാപനത്തിന് ശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന അപേക്ഷാ ഫോമിന്റെ മാതൃകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്

 www.education.kerala.gov.in എന്ന സൈറ്റിൽ അംഗീകൃത സ്കൂളുകളുടെ ലിസ്റ്റ് അടക്കം പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്


1) ഡിഎൽഎഡ്: പഴയ ടിടിസി / ഡിഎഡ് പേരുമാറ്റിയാണ് ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ) ആയത്. അപേക്ഷ 23 വരെ. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എൽപി / യുപി അധ്യാപക ജോലിക്കുള്ള യോഗ്യത നൽകുന്ന രണ്ടുവർഷ കോഴ്സാണിത്.

50% മാർക്കോടെ 3 ചാൻസിനകം പ്ലസ്ടു ജയിച്ചിരിക്കണം. ‘സേ’ പരീക്ഷയും ചാൻസായി കരുതും. പിന്നാക്കവിഭാഗക്കാർക്കു വേണ്ടത് 45 %; പട്ടികവിഭാഗക്കാർക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിമിതിയില്ല. പ്രായപരിധി 2021 ജൂലൈ ഒന്നിന് 17–33 വയസ്സ്; പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 36 / 38. വിമുക്തഭടർക്ക് സൈനികസേവനകാലം ഇളവായി കിട്ടും.

 സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗക്കാർക്ക് 40:40:20 ക്രമത്തിൽ സീറ്റ് വകയിരുത്തിയിരിക്കുന്നു. വിവിധതരം സംവരണ സീറ്റുകളുണ്ട്. ന്യൂനപക്ഷ / മാനേജ്മെന്റ് / സർവീസ് ക്വോട്ട, തമിഴ് / കന്നഡ ടീച്ചേഴ്സ് എന്നിവ സംബന്ധിച്ച വിശേഷനിബന്ധനകൾക്ക് സൈറ്റിലെ വിജ്ഞാപനങ്ങൾ നോക്കാം.


വിജ്ഞാപനത്തോടൊപ്പമുള്ള മാതൃകയിൽ അപേക്ഷ തയാറാക്കി, 5 രൂപയുടെ കോർട്ഫീ സ്റ്റാംപ് പതിച്ച്, സർട്ടിഫിക്കറ്റ് പകർപ്പുകൾ സഹിതം, താൽപര്യമുള്ള റവന്യു ജില്ലയിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് 23ന് അകം സമർപ്പിക്കണം. പട്ടികവിഭാഗക്കാർ സ്റ്റാംപ് ഒട്ടിേക്കണ്ട. ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിച്ചുകൂടാ. ഉപഡയറക്ടർമാരുടെ വിലാസവും ഫോൺ നമ്പറും വിജ്ഞാപനത്തിലുണ്ട്. സ്വാശ്രയ സ്കൂളുകളിലെ പ്രവേശനം സംബന്ധിച്ച പ്രത്യേക വിജ്ഞാപനവും സൈറ്റിലുണ്ട്.



2) നഴ്സറി ടീച്ചർ എജ്യുക്കേഷൻ: പ്രീപ്രൈമറി അധ്യാപകജോലിക്കുള്ള യോഗ്യത നൽകുന്ന രണ്ടുവർഷ കോഴ്സിലേക്ക് അപേക്ഷ 20 വരെ. 45 % മാർക്കോടെ പ്ലസ്ടു വേണം; പിന്നാക്കവിഭാഗക്കാർക്ക് 43 %; പട്ടികവിഭാഗ ക്കാർക്ക് ജയം. പ്രായപരിധി 2021 ജൂൺ ഒന്നിന് 17–33 വയസ്സ്. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 36 / 38 വരെയാകാം. കൂടാതെ, അംഗീകൃത പ്രീപ്രൈമറി അധ്യാപനത്തിന് ‘2 വർഷത്തിന് ഒരു വയസ്സ്’ എന്ന ക്രമത്തിൽ 3 വയസ്സു വരെ ഇളവും അനുവദിക്കും.

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സംഗീതം, നൃത്തം, നാടകം എന്നിവയിൽ മികവു തെളിയിച്ചവർക്ക് 5% മാർക്കിളവുണ്ട്. സ്പോർട്സ്, ഗെയിംസ്, എൻസിസി, സ്കൗട്ട് എന്നിവയിലെ മികവിനു വെയിറ്റേജ് മാർക്കുമുണ്ട്.


വിജ്ഞാപനത്തോടൊപ്പമുള്ള മാതൃകയിൽ അപേക്ഷ തയാറാക്കി, സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം, താൽപര്യമുള്ള സ്കൂളിൽ നവംബർ  20ന്  വൈകീട്ട് അഞ്ചുമണിക്ക് മുൻപ്  എത്തിക്കണം. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലായി 3 സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കു പുറമേ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 9 അംഗീകൃത സ്വാശ്രയ ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്.  

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (20 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (32 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (40 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (45 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends