ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം, യോഗ്യതകൾ ഇങ്ങനെ...
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്(BSF) കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോണ്‍സ്റ്റബിള്‍. ഹെഡ് കോണ്‍സ്റ്റബിള്‍ തുടങ്ങിയ 72 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവര്‍ 18നും 25നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി 25.12.2021 വരെയാണ്
യോഗ്യത: അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐടിഐ, ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://rectt.bsf.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha