നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴില്താല്ക്കാലിക നിയമനം
ജില്ലയില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനു കീഴില്‍ മോഡല്‍ ട്രീറ്റ്മെന്റ് സെന്റര്‍/ ട്രീറ്റ്മെന്റ് സെന്റര്‍ എന്നിവിടങ്ങളിലേക്ക് പീയര്‍ എഡ്യുക്കേറ്റര്‍/ സപ്പോര്‍ട്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പ്ലസ്ടു പാസ്, പ്രാദേശികഭാഷ പരിജ്ഞാനം, ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയത്തിനുള്ള കഴിവ്.
ഹെപ്പറ്റൈറ്റിസ് ബി/സി രോഗ വിമുക്തി നേടിയവര്‍/രോഗമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. യോഗ്യരായവര്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മണിക്ക് മുമ്ബായി കണ്ണൂര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് സര്‍ട്ടിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0497 2709920.
https://www.facebook.com/Malayalivartha