Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

നിങ്ങൾ കാത്തിരുന്ന വിജ്ഞാപനം; പ്ലസ്ടു ഉള്ളവർക്ക് കോൺസ്റ്റബിൾ ആകാം; അപേക്ഷാ ഫീസില്ല!!

05 JANUARY 2024 06:35 PM IST
മലയാളി വാര്‍ത്ത

പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) തസ്തികയിലേക്കുള്ള വിജ്ഞാപനം PSC പ്രസിദ്ധീകരിച്ചു. കേരള പോലീസ് ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമാണിത്. കേരളത്തിലെ ഏഴ് ബറ്റാലിയനുകളിലും ഒഴിവുകളുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജനുവരി 31 ആണ് . പി.എസ്.സി മുഖേനയുള്ള നിയമനം ആയതിനാൽ അപേക്ഷാ ഫീസില്ല.18 വയസ്സ് മുതൽ 26 വയസ്സ് വരെ ഉള്ള പ്ലസ്ടു പാസായവർക്കും മികച്ച ശാരീരിക യോഗ്യത ഉള്ളവരും ആയവർക്ക് അപേക്ഷിക്കാവുന്നതാണ് .

 

ഉയരം: പുരുഷ ഉദ്യോഗാർത്ഥികൾക്ക് യഥാക്രമം 168 സെന്റീമീറ്റർ കുറയാതെ ഉയരം ഉണ്ടായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 160 സെന്റീമീറ്റർ ഉയരവും 76 സെന്റീമീറ്റർ നെഞ്ചളവ് ഉണ്ടായിരിക്കേണ്ടതാണ്.

കാൽമുട്ടുകൾ തമ്മിൽ കൂട്ടിമുട്ടാൻ പാടില്ല , കൂടാതെ പരന്ന പാദം, ഞരമ്പ് വീക്കം,വളഞ്ഞ കാലുകൾ, വൈകല്യമുള്ള കാലുകൾ, കേൾവിയിലും സംസാരത്തിലും ഉള്ള കുറവുകൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകൾ ഇല്ലാത്തവരായിരിക്കണം. നെഞ്ചളവ്: കുറഞ്ഞത് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികാസവും. കാഴ്ചശക്തി: ഓരോ കണ്ണിനും പൂർണമായി കാഴ്ച ശക്തി ഉണ്ടായിരിക്കണം. കാഴ്ച സംബന്ധമായ അസുഖങ്ങൾ ഇല്ലാത്തവരായിരിക്കണം.

 

തിരഞ്ഞെടുക്കപെടുന്നവർക്ക് മാസം 31,100 രൂപ മുതൽ 66,800 രൂപ വരെ ശമ്പളം ലഭിക്കും. പുറമേ കേരള സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.
1. OMR പരീക്ഷ
2. ഫിസിക്കൽ
3. ഷോർട്ട് ലിസ്റ്റിംഗ്
4. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
5. വ്യക്തിഗത ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ട രീതി,
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പിഎസ്സി വഴി ആദ്യമായി അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തീകരിക്കുക. അതിന് ആധാറും സ്‌കൂൾ സർട്ടിഫിക്കറ്റും ഫോട്ടോയും ഉപയോഗിച്ച് വൺ ടൈം രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

 

നേരത്തെ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അവരുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
അതിനായി ‘നോട്ടിഫിക്കേഷൻ’ ക്ലിക്ക് ചെയ്ത് ‘593/2023’ എന്ന കാറ്റഗറി നമ്പർ സെർച്ച് ചെയ്തതിനുശേഷം ‘Apply Now’ എന്നതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക.

ഇതോടൊപ്പം കേരള പോലീസ് ഇപ്പോൾ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് വനിതാ പോലീസ് കോൺസ്റ്റബിൾ പോസ്റ്റുകളിലായി ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

നല്ല ശമ്പളത്തിൽ കേരള പോലീസിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2024 ജനുവരി 31 വരെ അപേക്ഷിക്കാം. കാറ്റഗറി നമ്പർ : 584/2023

 

 

കേരള പോലീസിൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതൽ 26 വയസ്സുവരെയാണ് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം . ജെനെറൽ കാറ്റഗറിയിൽ ഉള്ളവർക്ക് ഉയരം 157 CM ഉം
(SC/ST) –ക്കാർക്ക് 150 സി എം ഉണ്ടായിരിക്കണം . കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് നോക്കേണ്ടതാണ്.

കേരള പോലീസ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാൽ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

 

നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ്


അപേക്ഷിക്കാനുള്ള ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/
വിജ്ഞാപനം: https://www.keralapsc.gov.in/sites/default/files/2022-12/noti-593-22.pdf
Women Polce Constable :ഒഫീഷ്യൽ വെബ്സൈറ്റ് https://www.keralapsc.gov.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (3 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (3 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (4 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (4 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (4 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (4 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (4 hours ago)

മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...  (4 hours ago)

തിങ്കളാഴ്ചയറിയാം സർക്കാരിന്റെ ഭാവി...രഹസ്യരേഖകളുമായി കുഴൽനാടൻ..ഞെട്ടി ക്ലിഫ് ഹൗസ് ....മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പ്രതിയായ മാസപ്പടി കേസിൽ നിർണായക വഴിത്തിരിവ്....  (4 hours ago)

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (5 hours ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (5 hours ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (5 hours ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (5 hours ago)

Malayali Vartha Recommends