Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

നിങ്ങളിതറിഞ്ഞോ ? തപാൽ വകുപ്പിൽ 1 ലക്ഷം ഒഴിവുകൾ; റവന്യു വകുപ്പിൽ 70,000!!!

06 JANUARY 2024 06:03 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സർവീസിന്റെ നാലിലൊന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുകൾ ഉണ്ടെന്നാണ് ധനമന്ത്രാലയത്തിലെ ധനവ്യയവകുപ്പിന്റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

 

40,46,921 അംഗീകൃത തസ്‌തികയിൽ നികത്തിയത്‌ 30,63,893 എണ്ണം മാത്രമാണ്. അതായത് ഇപ്പോഴും 24.29 ശതമാനം ഒഴിഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോർട്ട്. 2022 മാർച്ച്‌ 31 വരെയുള്ള കണക്കാണിത്‌. നിലവിൽ ഒഴിവിന്റെ എണ്ണം ഉയരും. തസ്‌തികളിൽ നിന്ന്‌ വിരമിക്കുന്നതിന്‌ ആനുപാതികമായ നിയമനം ഉണ്ടാകുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പ്‌ ബിയിൽ ഗസറ്റഡ്‌ ഇതര തസ്‌തികകളാണ്‌ കൂടുതലും നികത്താത്തത്‌. 97,999 ഒഴിവുകളാണ് നികത്താനുള്ളത്, അതായത് 32.22 ശതമാനം. 3,04,175 തസ്‌തികയിൽ 2,06,176 പേരാണുള്ളത്‌. ഗ്രൂപ്പ്‌ എയിൽ 22.52 ശതമാനവും ഗ്രൂപ്പ്‌ ബി ഗസറ്റഡ്‌ തസ്‌തികയിൽ 15.47 ശതമാനവും ഗ്രൂപ്പ്‌ സിയിൽ 23.97 ശതമാനവും ഒഴിവുണ്ട്‌.


കേന്ദ്രഭരണ പ്രദേശങ്ങളെ ഒഴിവാക്കിയുള്ള കേന്ദ്രസർക്കാരിന്റെ സിവിലിയൻ സ്ഥിരം ജീവനക്കാരുടെ തസ്‌തികയിൽ 9.64 ലക്ഷം ഒഴിച്ചിട്ടിരിക്കുകയാണ്‌. സിവിൽ സർവീസിൽ ഒരു വർഷത്തിനുള്ളിൽ 58,000 തസ്‌തിക കുറഞ്ഞു. 2021 മാർച്ചിൽ 40.35 ലക്ഷമായിരുന്ന തസ്‌തിക 2022 മാർച്ചിൽ 39.77 ലക്ഷമായി. ഗ്രൂപ്പ്‌ സിയിലാണ്‌ തസ്‌തികയിൽ വലിയ കുറവുണ്ടായത്‌. അംഗീകൃത തസ്‌തികകളും വെട്ടിക്കുറയ്‌ക്കുന്നതിനൊപ്പം നികത്താത്ത ഒഴിവുകളും ഉയർന്നു.

 

കേന്ദ്ര സർവീസിന്റെ 92 ശതമാനവും റെയിൽവേ, പ്രതിരോധം (സിവിൽ), ആഭ്യന്തരം, തുറമുഖം, റവന്യു വകുപ്പുകളിലാണ്‌. അതിൽ പത്തിൽ നാല്‌ തസ്‌തികയും റെയിൽവേയിലുമാണ്‌. നിലവിൽ മൂന്നുലക്ഷത്തിൽപരം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 മാർച്ച്‌ 31 ലെ അംഗീകൃത തസ്‌തിക 15.07 ലക്ഷമാണ്‌. ജോലിയിലുള്ളത്‌ 11.98 ലക്ഷം പേരും. പ്രതിരോധ (സിവിൽ) മേഖലയിൽ 5.77 ലക്ഷം തസ്‌തികയിൽ നികത്തിയിട്ടുള്ളത്‌ 3.45 ലക്ഷം മാത്രം.

 

ആഭ്യന്തര മന്ത്രാലയത്തിൽ 1.20 ലക്ഷം ഒഴിവ്‌ നികത്തണം. അംഗീകൃത തസ്‌തിക 10.90 ലക്ഷത്തിൽ 9.69 ലക്ഷമാണ്‌ നികത്തിയിട്ടുള്ളത്‌. തപാൽ വകുപ്പിൽ ഒരു ലക്ഷം ഒഴിവുണ്ട്‌. 2.64 ലക്ഷം തസ്‌തികയിൽ 1.64 ലക്ഷം പേർ മാത്രമാണ്‌ ജോലിയിൽ ഉള്ളത്. റവന്യു വകുപ്പിൽ 70,000 ഒഴിവുകൾ ഉണ്ട്. ഏഴു വിഭാഗങ്ങൾ അടങ്ങിയ കേന്ദ്ര പൊലീസ്‌ സേനകളിൽ 5264 ഒഴിവുകളും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends