പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പാലക്കാട് മൂലത്തറയില്‍ ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മൂലത്തറ ഡാമിന് സമീപത്തെ കള്ളുഷാപ്പിന് അടുത്തെ കുറ്റികാട്ടില്‍ നിന്ന് ശനിയാഴ്ചയാണ് ഭിക്ഷക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഞ്ചുപേര്‍ പിടിയിലായി. ആള്‍ക്കൂട്ട കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട്തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമാണ് മൂലത്തറ. മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























