Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇനി ഇത് നടക്കില്ല...! യുകെ പഠന വിസാ നടപടികളിൽ അടിമുടി മാറ്റം, ആശ്രിത വിസ നിയന്ത്രണങ്ങൾ വരുന്നതോടെ മലയാളി വിദ്യാർഥികളുടെ യുകെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി

24 MAY 2023 04:36 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടിഷ് ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാൻ ഇന്നലെ പ്രഖ്യാപിച്ച വിദേശ വിദ്യാർഥികളുടെ ആശ്രിത വീസ നിയന്ത്രണങ്ങൾ ഇന്ത്യയിൽ പ്രവർത്തികമാകുമ്പോൾ മലയാളി വിദ്യാർഥികളുടെ യുകെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാകും. റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾ പഠിക്കാനെത്തുന്നവർക്കു മാത്രമാകും ഇനിമുതൽ ജീവിത പങ്കാളി, മക്കൾ, എന്നീ ആശ്രിതരെ കൂടെ കൊണ്ടുവരാനാകുക. സാധാരണ ഡിഗ്രി കോഴ്സുകൾക്കോ യൂണിവേഴ്സിറ്റികൾ ബിസിനസ് ലക്ഷ്യമാക്കി മാത്രം നടത്തുന്ന മറ്റു ചെറുകിട കോഴ്സുകൾക്കോ ചേർന്ന് ബ്രിട്ടനിലെത്തുന്ന വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാനാകില്ല.

കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്രിട്ടനിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾ ഇത്തരത്തിലുള്ള കോഴ്സുകൾക്കു ചേർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടേക്ക് കുടിയേറിയത്. വിദ്യാഭ്യാസത്തെ മറയാക്കിയുള്ള ഇത്തരം കുടിയേറ്റത്തിന് തടയിടാനാണ് കനത്ത നിയന്ത്രണങ്ങളുമായി ഹോം ഓഫിസ് രംഗത്ത് എത്തിയത്. ബ്രിട്ടനിൽ പഠിക്കാനെത്തുന്നവർക്ക് പഠനശേഷം രണ്ടുവർഷം വരെ ജോലി ചെയ്യാൻ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വീസയുടെ കാര്യത്തിലും പുനഃർവിചിന്തനത്തിന് ഉടൻ സർക്കാർ തയാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ ഹോം സെക്രട്ടറി പ്രഖ്യാപിച്ച മാറ്റങ്ങൾ അടുത്ത ജനുവരി മുതലാകും പ്രാബല്യത്തിലാകുക. നിലവിൽ ബ്രിട്ടനിലെത്തിയിട്ടുള്ള വിദ്യാർഥികളെ ഈ തീരുമാനം ബാധിക്കില്ലെന്ന് ചുരുക്കം. എങ്കിലും പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനിമുതലുള്ള എല്ലാ ആശ്രിത വീസ അപേക്ഷകളിലും നടപടിക്രമങ്ങൾക്ക് സ്വാഭാവികമായും നിയന്ത്രണങ്ങൾ കൂടും. വിദ്യാർഥി വീസയിലെത്തുന്നവർ പഠനം പൂർത്തിയാക്കുന്നതിനു മുമ്പേ വർക്ക് വീസയിലേക്ക് മാറുന്നതിനുള്ള നിയന്ത്രണമാണ് മലയാളികളെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു തീരുമാനം.

സ്റ്റുഡന്റ് വീസയിൽ എങ്ങെനെയും ബ്രിട്ടനിലെത്തിയശേഷം കെയർ വീസയിലേക്ക് മാറി മുഴുവൻ സമയം ജോലിചെയ്തു കഴിയുന്നവർ ബ്രിട്ടനിൽ നിരവധിയാണ്. മലയാളി ഏജന്റമാരുടെ ഒത്താശയിൽ മലയാളി വിദ്യാർഥികൾ തന്നെയാണ് ഇങ്ങനെ മാറിയിട്ടുള്ളവരിൽ ഏറെയും. ഇവർക്കെല്ലാം ഇനി വീസ പുതുക്കാനെത്തുമ്പോൾ സർക്കാർ തീരുമാനം തടസ്സമാകും.

കോഴ്സ് പൂർത്തിയാക്കാതെ എങ്ങനെ വർക്ക് വീസയിലേക്ക് മാറിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഹോം ഓഫിസ് ഇതിന്മേൽ നടപടി കടുപ്പിച്ചാൽ പലരുടെയും നിലനിൽപ് അപകടത്തിലാകും. നീതിബോധമോ മനസാക്ഷിയോ ഇല്ലാതെ വിദേശവിദ്യാർഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ നടപടി കർക്കശമാക്കുമെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നുണ്ട്.

വിദ്യാർഥികളായി എത്തുന്നവരിൽനിന്നും വലിയ തുക കൈപ്പറ്റിയാണ് മലയാളികൾ ഉൾപ്പെടെയുള്ള പല ഏജന്റുമാരും ഇവർക്ക് വിദ്യാർഥി വീസയിൽനിന്നും വർക്ക് വീസയിലേക്ക് മാറാൻ അവസരം ഒരുക്കുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില കെയർ ഹോമുകളും ഇത്തരത്തിലുള്ള വലിയ തട്ടിപ്പിന് കൂട്ടുനിൽക്കുന്നുണ്ട്. ഇതെക്കുറിച്ചെല്ലാം ബ്രിട്ടനിലെ മലയാളികൾ തന്നെ അടുത്തിടെ ഹോം ഓഫിസിന് പരാതി നൽകിയിരുന്നു. ഇതും പുതിയ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം.

ഉടനടി ബ്രിട്ടനിലേക്കു പറക്കാം കുടുംബത്തെ കൂടെ കൊണ്ടുപോകാം എന്നുള്ള മോഹന വാഗ്ദാനങ്ങളുമായി ഇനി ഏതെങ്കിലും ഏജന്റുമാർ സമീപിച്ചാൽ വിദ്യാർഥികൾ ഒന്നോർക്കുക, റിസർച്ച് സ്വഭാവമുള്ള പിജി കോഴ്സുകൾക്കു പഠിക്കാനെത്തുന്നവർക്കു മാത്രമേ ഇനി മുതൽ ബ്രിട്ടനിൽ കുടുംബത്തെ കൂടെ കൂട്ടാനാകൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആയങ്കിയെ തൂക്കി, പി വിജയനെ പേടിച്ച് പിണറായി..ഗ്യാപ്പ് കിട്ടിയാൽ AKG-യിൽ എത്തും .. ഊഴം കാത്ത് വിജയൻ..എന്തും സംഭവിക്കാം  (4 hours ago)

ഓണത്തിന് കൂട്ട മഴ ഇന്ന് മുതൽ തുടങ്ങും..! ഉൾക്കടലിൽ ന്യൂനമർദം..! ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം  (4 hours ago)

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി  (4 hours ago)

EDയും പ്രോസിക്യൂഷനും കട്ടയ്ക്ക് ശിവൻകുട്ടിയെയും ഗോവിന്ദനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും  (4 hours ago)

അനുശ്രീയുടെ ആത്മഹത്യ നേരിൽ കണ്ട് അമലിന് സമനില തെറ്റി..! എല്ലാം തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി ഫോണിൽ ആ തെളിവ്..!!  (4 hours ago)

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (10 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (11 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (11 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (11 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (11 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (11 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (11 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (12 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (12 hours ago)

Malayali Vartha Recommends