പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് സ്കൂള്‍ കോംബിനേഷന്‍ മാറ്റത്തിനുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 29 മുതല്‍ അപേക്ഷിക്കാം
പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് സ്കൂള്‍ കോംബിനേഷന്‍ മാറ്റത്തിനുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 29 മുതല്‍ അപേക്ഷിക്കാം. അതിനുശേഷം ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്കുള്ള മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റും ഉണ്ടാകും.
രണ്ടാം സപ്ലിമെന്ററി പ്രവേശനത്തിനുശേഷം ഒഴിവുള്ള സീറ്റുകള്‍ക്കൊപ്പം അധികമായി അനുവദിച്ച ബാച്ചുകളും കൂടി ഉള്‍പ്പെടുത്തിയാണ് ഇനിയുള്ള അലോട്മെന്റുകള്‍.പുതുതായി അനുവദിച്ച 97 താല്‍ക്കാലിക ബാച്ചുകളില്‍ വിവിധ ജില്ലകളിലെ കോംബിനേഷന്‍ തിരിച്ചുള്ള കണക്ക്:
പാലക്കാട് സയന്‍സ് 2, ഹ്യുമാനിറ്റീസ് 2.
കോഴിക്കോട് സയന്‍സ് 2, ഹ്യുമാനിറ്റീസ് 5, കൊമേഴ്സ് 4.
മലപ്പുറം സയന്‍സ് 4, ഹ്യുമാനിറ്റീസ് 32, കൊമേഴ്സ് 17.
വയനാട് ഹ്യുമാനിറ്റീസ് 4.
കണ്ണൂര്‍ സയന്‍സ് 4, ഹ്യുമാനിറ്റീസ് 3, കൊമേഴ്സ് 3.
കാസര്‍കോട് സയന്‍സ് 7. ഹ്യുമാനിറ്റീസ് 6, കൊമേഴ്സ് 2.
സംസ്ഥാനത്ത് ഏറ്റവും കുറവ് അപേക്ഷകരുള്ള ജില്ലകളിലൊന്നാണ് വയനാടെങ്കിലും ആദിവാസി മേഖലയിലുള്‍പ്പെടെ കുട്ടികള്‍ക്ക് സമീപത്തുള്ള സ്കൂളില്‍ തന്നെ പഠിക്കാന്‍ സൗകര്യം ഒരുക്കാനാണ് അധികബാച്ചുകള്‍ അനുവദിച്ചിട്ടുള്ളത്.
നല്ലൂര്‍നാട് ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, കല്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ നേരത്തെ അനുവദിച്ച താല്‍ക്കാലിക ഹ്യുമാനിറ്റീസ് ബാച്ചുകള്‍ ഈ വര്‍ഷവും തുടരുന്നുണ്ട്. ഇതിനു പുറമേയാണ് 4 ബാച്ചുകള്‍ കൂടി താല്‍ക്കാലികമായി അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha