കേരളത്തിലെ ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ആദ്യഘട്ട ഓപ്ഷന് 31 രാവിലെ 10 മണി വരെ സമര്‍പ്പിക്കാം
കേരളത്തിലെ ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള ആദ്യഘട്ട ഓപ്ഷന് 31 രാവിലെ 10 മണി വരെ www.cee.kerala.gov.in ൽ സമര്‍പ്പിക്കാം. നീറ്റ്യുജി 2023 ന്റെ അടിസ്ഥാനത്തില്‍ കേരള എന്‍ട്രന്‍സ് കമ്മിഷണര്‍ പ്രസിദ്ധപ്പെടുത്തിയ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ക്കാണ് അര്‍ഹത.
ആദ്യഘട്ട താല്‍ക്കാലിക അലോട്മെന്റ് ഓഗസ്റ്റ് രണ്ടിനും അന്തിമ അലോട്മെന്റ് മൂന്നിനും പ്രസിദ്ധപ്പെടുത്തും. സിലക്ഷന്‍ പ്രകാരം, അലോട്മെന്റ് മെമ്മോയില്‍ കാണിച്ചിട്ടുള്ള ഫീസ് ഓണ്‍ലൈനായോ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഓഗസ്റ്റ് 5 മുതല്‍ അടയ്ക്കാവുന്നതാണ്. ഫീസടച്ച് 8നു വൈകിട്ടു 4 മണിക്കകം കോളജില്‍ ചേരണം.
കോളജില്‍ ചേര്‍ന്ന കുട്ടികളുടെ ലിസ്റ്റ് 8നു വൈകിട്ട് 5ന് കമ്മിഷണര്‍ക്കു നല്‍കും.പ്രവേശനം നല്കുന്ന 12 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, 18 സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍, 6 സര്‍ക്കാര്‍ ഡെന്റല്‍ കോളജുകള്‍, 20 സ്വാശ്രയ ഡെന്റല്‍ കോളജുകള്‍ എന്നിവയുടെ ലിസ്റ്റ് വിജ്ഞാപനത്തിലുണ്ട്.
"
https://www.facebook.com/Malayalivartha