എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു...
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ സീറ്റ് അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ സീറ്റ് അലോട്ട്മെന്റ് ഫലം പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച താല്‍ക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികള്‍ പരിഹരിച്ചാണ് ആദ്യ ഘട്ട അലോട്ട്മെന്റ് പുറത്തുവിട്ടത്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ പ്രവേശനം നേടാം. ഓഗസ്റ്റ് 8 വരെയാണ് പ്രവേശനം നേടാനാവുക. വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2023ലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ്. കോഴ്സിലേക്കുള്ള പ്രവേശനത്തിന് എന്‍ട്രന്‍സ് കമ്മീഷണറില്‍ നിന്നും അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് 5ന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ക്യാമ്പസിലെ cok യിലും ഓഗസ്റ്റ് 7, 8 തീയതികളില്‍ ഓള്‍ഡ് ഓഡിറ്റോറിയത്തിലും രാവിലെ 10ന് പ്രവേശനത്തിന് എത്തിച്ചേരണമെന്ന് അറിയിച്ചു. ഒറിജിനല്‍ രേഖകളും രണ്ട് ശരി പകര്‍പ്പുകളും സഹിതവുമാണ് ഹാജരാകാനുള്ളത്.
https://www.facebook.com/Malayalivartha