എന്‍ജിനീയറിങ് കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റും ആര്‍ക്കിടെക്ചര്‍ രണ്ടാം ഘട്ട അലോട്മെന്റും സെപ്റ്റംബര്‍ മൂന്നിനു പ്രസിദ്ധീകരിക്കും
എന്‍ജിനീയറിങ് കോഴ്സുകളിലെ മൂന്നാംഘട്ട അലോട്മെന്റും ആര്‍ക്കിടെക്ചര്‍ രണ്ടാം ഘട്ട അലോട്മെന്റും സെപ്റ്റംബര്‍ മൂന്നിനു പ്രസിദ്ധീകരിക്കും. പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന അവസാന അലോട്മെന്റ് ആണിത്.
നിലവിലുള്ള ഹയര്‍ ഓപ്ഷനുകളിലേക്ക് പരിഗണിക്കപ്പെടാന്‍ 26നു വൈകിട്ടു നാലിനകം confirm ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നടത്തണം. www.cee.kerala.gov.in.
ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ്ദാക്കാനും പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/ കോഴ്സ് എന്നിവയില്‍ ഓപ്ഷന് നല്‍കാനും അവസരമുണ്ട്. താല്‍ക്കാലിക അലോട്മെന്റ് സെപ്റ്റംബര്‍ രണ്ടിനു പ്രസിദ്ധീകരിക്കും.
"
https://www.facebook.com/Malayalivartha