Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

 സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകനിയമനത്തിന് വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി...

18 SEPTEMBER 2023 12:26 PM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകനിയമനത്തിന് വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി. മാര്‍ഗരേഖ പുതുക്കിയുള്ള ഉത്തരവ് ഉടന്‍ ഇറങ്ങും. പുതുക്കിയ മാര്‍ഗരേഖയിലെ മറ്റു വ്യവസ്ഥകള്‍ നിലനില്‍ക്കും. പിഎസ്സി റാങ്ക് പട്ടികയിലുള്ളവര്‍ക്കായിരിക്കും പ്രഥമ പരിഗണന.


യുജിസി ചട്ടമനുസരിച്ച് അസി. പ്രൊഫസറായി നിയമനത്തിന് യോഗ്യതയുള്ളവര്‍ക്ക് ഗസ്റ്റ് അധ്യാപകരാകാം. അതത് മേഖലാ ഡെപ്യൂട്ടി ഡയറക്ടറേറ്റുകളില്‍ ഗസ്റ്റ് അധ്യാപകപാനലില്‍ രജിസ്റ്റര്‍ചെയ്തവരെ പരിഗണിക്കാം.

തെരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാന്‍ പ്രിന്‍സിപ്പലോ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മുതിര്‍ന്ന അധ്യാപകനോ ആയിരിക്കണം. വകുപ്പ് അധ്യക്ഷന്‍/ ചുമതലവഹിക്കുന്നയാള്‍, രണ്ട് വിഷയ വിദഗ്ധര്‍ എന്നിവരും പട്ടികജാതി, പട്ടികവര്‍ഗം, ന്യൂനപക്ഷം, വനിത, ഭിന്നശേഷി വിഭാഗക്കാര്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ആ വിഭാഗത്തില്‍നിന്നുള്ള ഒരു അധ്യാപക പ്രതിനിധിയും പാനലിലുണ്ടാകണം.

വിഷയവിദഗ്ധരില്‍ ഒരാള്‍ നിര്‍ബന്ധമായും കോളേജിനുപുറത്തു നിന്നുള്ള ആളായിരിക്കണം. ഒരുദിവസം പരമാവധി മൂന്നുമണിക്കൂറാണ് ഗസ്റ്റ് അധ്യാപകരുടെ ജോലിസമയം. ആഴ്ചയില്‍ അഞ്ച്--ഏഴ് മണിക്കൂറെങ്കില്‍ പരമാവധി മൂന്നുദിവസമായും എട്ട്--പത്ത് മണിക്കൂറെങ്കില്‍ പരമാവധി നാലുദിവസമായും 11 മണിക്കൂറോ അതിലേറെയോ ആണെങ്കില്‍ പരമാവധി അഞ്ചുദിവസമായും കണക്കാക്കണം.

നിയമനം ദിവസവേതനാടിസ്ഥാനത്തില്‍ ആയതിനാല്‍ ജോലിചെയ്യുന്ന ദിവസത്തെ ശമ്പളമേ ഗസ്റ്റ് അധ്യാപകര്‍ക്ക് ലഭിക്കൂ. മറ്റൊരു ആനുകൂല്യത്തിനും അര്‍ഹതയുണ്ടാകില്ല. സ്ഥിരാധ്യാപകരുടെ ശൂന്യവേതനാവധി മൂന്നുമാസമോ അതിലേറെയോ ആണെങ്കില്‍ കോളേജുകള്‍ക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കാം.

സ്ഥിരാധ്യാപകര്‍ക്ക് 16 മണിക്കൂര്‍വീതം ജോലിസമയം ഉറപ്പാക്കിയശേഷമേ ഗസ്റ്റ് അധ്യാപകരെ നിയമിക്കാവൂ. പ്രിന്‍സിപ്പലിന്റെ ഉത്തരവിനുവിധേയമായി ഇന്‍വിജിലേഷന്‍ ഡ്യൂട്ടി, മൂല്യനിര്‍ണയം എന്നിവയ്ക്കും കലാകായിക പ്രവര്‍ത്തനങ്ങള്‍ക്കും പഠനയാത്രയ്ക്കുമൊക്കെ ഗസ്റ്റ് അധ്യാപകരെ നിയോഗിക്കാവുന്നതാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (1 hour ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (1 hour ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (2 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (4 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (8 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (9 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (9 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (9 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (9 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (9 hours ago)

മാഞ്ചസ്റ്ററിന് ജയം  (9 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (10 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (10 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (10 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (10 hours ago)

Malayali Vartha Recommends