Widgets Magazine
31
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല മണ്ഡലകാല തീർത്ഥാടനത്തിനുള്ള ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും


ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ


ശബരിമലയിലെ സ്വർണപ്പാളി കൊള്ളയുടെ പിന്നിൽ ദേവസ്വം ബോർഡ് ഉന്നതരും..? പോറ്റിയുടെ മൊഴിയിൽ SITയുടെ നിർണായക നീക്കം : തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി...


ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ പള്ളിയുടെ ചുറ്റുപാടിൽ നടത്തുന്ന നിരന്തരമായ ഖനനപ്രവർത്തനങ്ങൾ, പള്ളിയുടെ അടിത്തറയും അസ്ഥിവാരവും ദുർബലമാക്കുകയാണെന്ന് മുന്നറിയിപ്പ്...


തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാഗ്ദാന മഴയുമായി സർക്കാർ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

തൃശൂര്‍ കേരള കലാമണ്ഡലത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സാംസ്‌കാരിക സര്‍വകലാശാലയാക്കി മാറ്റാന്‍ ആലോചന...

07 OCTOBER 2023 12:30 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ കേരള കലാമണ്ഡലത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സാംസ്‌കാരിക സര്‍വകലാശാലയാക്കി മാറ്റാന്‍ ആലോചന. നിലവില്‍ കല്‍പിത സര്‍വകലാശാലാ പദവിയുള്ള കലാമണ്ഡലത്തിന്റെ ചാന്‍സലര്‍ മല്ലിക സാരാഭായ് ആണ്. പൂര്‍ണ സര്‍വകലാശാലയാകുമ്പോഴും അവര്‍ തുടരാനാണു സാധ്യതയേറെ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു തന്നെ പുറത്താക്കുന്ന ബില്ലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

പുതിയ സര്‍വകലാശാലയുടെ തലപ്പത്തു സര്‍ക്കാര്‍ നിയമിക്കുന്ന ചാന്‍സലര്‍ വരുന്നത് ഗവര്‍ണറുടെ നിലപാട് ദുര്‍ബലമാക്കും. പുതിയ സര്‍വകലാശാല രൂപീകരിച്ചു നിയമസഭ പാസാക്കുന്ന ബില്ലിനു ഗവര്‍ണറുടെ അംഗീകാരം വേണം. ചാന്‍സലര്‍ പദവിയില്‍നിന്നു തന്നെ പുറത്താക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍പ് പാസാക്കിയ ബില്‍ അദ്ദേഹം തടഞ്ഞുവച്ചിട്ടുള്ളത്.

എന്നാല്‍, സാംസ്‌കാരിക സര്‍വകലാശാലയു ടെ ചാന്‍സലറായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ബില്‍ തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്കു കഴിയില്ല. പുതിയ സര്‍വകലാശാലയ്ക്കു കേരളം മുഴുവന്‍ അധികാരപരിധിയുണ്ടാകും. കേരള സാംസ്‌കാരിക സര്‍വകലാശാല എന്ന പേരാണ് ആദ്യം. എന്നാല്‍ കലാമണ്ഡലത്തിന്റെ പേരു നിലനിര്‍ത്തിക്കൊണ്ട് കലാമണ്ഡലം സാംസ്‌കാരിക സര്‍വകലാശാല എന്ന പേരാകും നല്‍കുകയെന്നറിയുന്നു. കരടുബില്‍ തയ്യാറാക്കി വരികയാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. പൂര്‍ണ സര്‍വകലാശാലയാകുന്നതോടെ യുജിസി ധനസഹായം വര്‍ധിക്കും.

സംഗീത കോളജുകള്‍, ഫൈന്‍ ആര്‍ട്‌സ് കോളജുകള്‍, സ്‌കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയവ പുതിയ സര്‍വകലാശാലയ്ക്കു കീഴില്‍ വരുമോ എന്നു വ്യക്തമല്ല. ഇവ ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകളിലാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അന്തസ് സംരക്ഷിക്കാനും സുരക്ഷിതമായി തൊഴില്‍ ചെയ്യാനുമുള്ള അന്തരീക്ഷം ഉറപ്പാക്കുന്നത് തുടരും: സംസ്ഥാനത്ത് നൈപുണ്യവികസന സാഹചര്യം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (1 minute ago)

വാന്‍സ് ഹിന്ദുമതത്തെ അപമാനിച്ചുവെന്ന്  (10 minutes ago)

ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആഹ്ലാദപ്രകടനം ... നാളെ സമരപ്രതിജ്ഞാ ദിനം....  (10 minutes ago)

സ്റ്റേ ഉത്തരവുമായി  (30 minutes ago)

പത്ത്, 12 ക്ലാസ് പരീക്ഷ( സി.ബി.എസ്.ഇ) കളുടെ തീയതികൾ  (34 minutes ago)

നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നവംബർ 23ന് വിരമിക്കും....  (42 minutes ago)

യാത്രാ സമയം പകുതിയായി കുറയ്ക്കും  (49 minutes ago)

4 എസ് എഫ് ഐ ക്കാരെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ ജില്ലാക്കോടതി ഉത്തരവ്  (51 minutes ago)

നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികളുമായി സപ്ലൈകോ  (1 hour ago)

തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് വിശദീകരണം  (1 hour ago)

വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും  (1 hour ago)

പദവികളും ബഹുമതികളും നഷ്ടപ്പെട്ടു  (1 hour ago)

മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ എതിരാളി ദക്ഷിണാഫ്രിക്ക....  (1 hour ago)

ഭാര്യയെ തിളച്ച മീന്‍കറി ഒഴിച്ച് ആക്രമിച്ച് ഭര്‍ത്താവ്  (10 hours ago)

Malayali Vartha Recommends