Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

ഇ​ന്‍റേ​ണ്‍​ഷി​പ് ലഭിക്കാൻ ഇപ്പോൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പു​റ​മേ ചി​ല അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും സഹായിക്കുന്നു

05 APRIL 2018 05:11 PM IST
മലയാളി വാര്‍ത്ത

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ള​ക്ട​റു​ടെ കീ​ഴി​ൽ സാ​മൂ​ഹ്യ​പ്രാ​ധാ​ന്യ​മു​ള്ള പ​ദ്ധ​തി​ക​ളി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ് ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള ബി​രു​ദ​ധാ​രി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. ഇ​തോ​ടൊ​പ്പം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ലും നി​ർ​വ​ഹ​ണ​ത്തി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ് ന​ൽ​കും എ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​യ​മ​സ​ഭ​യി​ൽ പ​റ​യു​ക​യും ചെയ്തിരുന്നു . സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​മെ​ല്ലാം വ​ലി​യ പ്രാ​ധാ​ന്യ​മാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് ന​ൽ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ന്താ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ് എ​ന്നും അ​തി​ന്‍റെ പ്രാ​ധാ​ന്യം എ​ന്തെ​ന്നും അ​റി​യാം.


എ​ന്താ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ് ?
പ​ഠി​ച്ച വി​ഷ​യവുമാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ്രാ​യോ​ഗി​ക പ​രി​ജ്ഞാ​നം നേ​ടു​ക​യാ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന്‍റെ ഏറ്റവും പ്ര​ധാ​നപെട്ട ല​ക്ഷ്യം. അ​തോ​ടൊ​പ്പം ത​ന്നെ ന​മ്മ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ജോ​ലി ന​മു​ക്ക് എ​ത്ര​ത്തോ​ളം യോ​ജി​ച്ച​താ​ണെ​ന്നു മ​ന​സി​ലാ​ക്കാ​നും സാധിക്കുകയും ചെയ്യും.. ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യെ അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ് . സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പു​റ​മേ ചി​ല അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും നി​ര​വ​ധി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ് ന​ൽ​കു​ന്നു​ണ്ട്.

എ​ൻ​ജി​നി​യ​റിം​ഗ് പോ​ലെ​യു​ള്ള പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് പ​ഠ​ന​കാ​ല​ത്ത് ര​ണ്ടും മൂ​ന്നും ഇ​ന്‍റേ​ണ്‍​ഷി​പ്പു​ക​ൾ വ​രെ ല​ഭി​ക്കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ​തു​കൊ​ണ്ടു മാ​ത്രം ഇ​ന്‍റേ​ണ്‍​ഷി​പ് ചെ​യ്യു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ മ​റ്റു ചി​ല​ർ അ​തി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും അ​ന്വേ​ഷി​ച്ച​റി​ഞ്ഞ് ഉ​ചി​ത​മാ​യ​വ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. പ​തി​ന​ഞ്ചു ദി​വ​സം മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ് കാ​ല​യ​ള​വ്. ഇ​ന്‍റേ​ണ്‍​ഷി​പ് ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ രീ​തി​ക​ൾ, വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ, ജോ​ലി​യു​ടെ സ്വ​ഭാ​വം, പ്ര​വൃ​ത്തി പ​രി​ച​യം തു​ട​ങ്ങി​യ​വ ഈ ​കാ​ല​യ​ള​വി​ൽ നേ​ടി​യെ​ടു​ക്കാം.

ബ്രാ​ൻ​ഡി​നേ​ക്കാ​ൾ പ്ര​ധാ​നം പ​രി​ച​യം
പ​ല​പ്പോ​ഴും വ​ലി​യ കമ്പനികളിൽ ഇ​ന്‍റേ​ണ്‍​ഷി​പ് ചെ​യ്യാ​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ മു​ന്തി​യ കമ്പനികളിൽ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നേ​ക്കാ​ൾ പ്ര​ധാ​നം അ​വി​ടെ നി​ന്ന് എ​ന്തൊ​ക്കെ പ​ഠി​ക്കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​താ​ണ്. വ​ലി​യകമ്പനികളിൽ സീ​നി​യേ​ഴ്സ് ചെ​യ്യു​ന്ന ജോ​ലി ക​ണ്ടു പ​ഠി​ക്കു​ന്ന ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഇ​ട​ത്ത​രം കമ്പനികളിൽ അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ക്കും. ക്ലാ​സ് റൂ​മി​ൽ നി​ന്നു നേ​ടി​യ അ​റി​വി​നേ​ക്കാ​ൾ വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ് പ്രാ​ക്ടി​ക്ക​ൽ ത​ലം എ​ന്നു മ​ന​സി​ലാ​ക്കാ​ൻ ഇ​ന്‍റേ​ണ്‍​ഷി​പ് സ​ഹാ​യി​ക്കു​ന്നു.
ഇ​ന്‍റേ​ണ്‍​ഷി​പ്പു​ക​ൾ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ൽ ന​മു​ക്ക് വ​ന്നേ​ക്കാ​വു​ന്ന ചെ​റി​യ തെ​റ്റു​ക​ൾ തി​രു​ത്തി​ത്ത​രാ​നും അ​തു ശ​രി​യാ​യി ചെ​യ്യി​ക്കാ​നും മു​തി​ർ​ന്ന ഉ​ദ്യേ​ഗ​സ്ഥ​ർ ത​യാ​റാ​കും. ഇ​തു ന​മ്മു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ഏ​റെ സ​ഹാ​യ​ക​ര​മാ​കും.

ജോ​ലി സാ​ധ്യ​ത
ഇ​ന്‍റേ​ണ്‍​ഷി​പ് കാ​ല​യ​ള​വി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​വ​രെ ഇ​പ്പോ​ൾ പ​ല കമ്പനികളും ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്നു. മി​ടു​ക്ക​രാ​യ​വ​രെ ജോ​ലി​ക്കു കി​ട്ടു​ന്ന​തി​നാ​യാ​ണ് മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്.

ഇ​ന്‍റേ​ണ്‍​ഷി​പ് നേ​ടാ​ൻ
മി​ക്ക​വാ​റും നി​ങ്ങ​ൾ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​മോ വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രോ ആ​കും ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഒ​രു​ക്കു​ക. ഇ​തി​നു പു​റ​മേ കോ​ള​ജു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്‍റേണ്‍​ഷി​പ് ന​ൽ​കു​ന്നു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ലെ ക​രി​യ​ർ ലി​ങ്ക് വ​ഴി​യോ എ​ച്ച്ആ​ർ വ​ഴി​യോ ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം.

സ്വ​കാ​ര്യ മേ​ഖ​ല​യ്ക്കു പു​റ​മേ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​പ്പോ​ൾ ഇ​ന്‍റേ​ണ്‍​ഷി​പ് അ​വ​സ​ര​ങ്ങ​ൾ ഏ​റെ​യാ​ണ്. റി​സ​ർ​വ് ബാ​ങ്ക്, കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം, നീ​തി ആ​യോ​ഗ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം, നി​യ​മ​മ​ന്ത്രാ​ല​യം എ​ന്നി​വി​ട​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്‍റേ​ണ്‍​ഷി​പ്പു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​ങ്ങ​ൾ. മി​ക​ച്ച ഇ​ന്‍റേ​ണ്‍​ഷി​പ് അ​നു​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​മാ​സം സ്റ്റൈ​പ്പ​ൻ​ഡ് കൊ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. ഇ​ന്‍റേ​ണ്‍​ഷി​പ് ന​ൽ​കു​ന്ന​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ചി​ല സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ.

* റി​സ​ർ​വ് ബാ​ങ്ക്: ബാ​ങ്കിം​ഗ്, ഫി​നാ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. ബാ​ങ്കി​ന്‍റെ സ്ട്രാ​റ്റ​ജി​ക് റി​സ​ർ​ച്ച് യൂ​ണി​റ്റി​നു കീ​ഴി​ൽ ബി​ടെ​ക് ബി​രു​ദ​ധാ​രി​ക​ൾ​ക്കും ഇ​ന്‍റേ​ണ്‍​ഷി​പ് ചെ​യ്യാം. ആ​റു മാ​സ​മാ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ് കാ​ലാ​വ​ധി. എ​ഴു​ത്തു പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യു എ​ന്നി​വ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്‍റേ​ണി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 35000 രൂ​പ​യാ​ണ് പ്ര​തി​മാ​സ സ്റ്റൈ​പ്പ​ൻ​ഡ്.

* കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം: ഫി​നാ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​യി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ, പ​ഞ്ച​വ​ത്സ​ര കോ​ഴ്സു​ക​ളി​ലെ നാ​ലും അ​ഞ്ചും വ​ർ​ഷ വി​ദ്യാ​ഥി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് അ​വ​സ​രം. പ്ര​തി​മാ​സം 10000 രൂ​പ സ്റ്റൈ​പ​ൻ​ഡ്.

* വി​ദേ​ശ​കാ​ര്യ​ മ​ന്ത്രാ​ല​യം: ഓ​ണ്‍​സൈ​റ്റ്, ഓ​ഫ്സൈ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രു വ​ർ​ഷം 30 പേ​ർ​ക്കാ​ണ് ഇ​ന്‍റേ​ണ്‍​ഷി​പ്പി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഓ​ണ്‍​സൈ​റ്റ് ഇ​ന്‍റേ​ണ്‍​ഷി​പ്പും ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ഫ്സൈ​റ്റ് ഇ​ന്‍റേ​ണ്‍​ഷി​പ്പും ചെ​യ്യാം.

* നീ​തി ആ​യോ​ഗ് : ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​റ് ആ​ഴ്ച മു​ത​ൽ മൂ​ന്നു മാ​സം വ​രെ നീ​ളു​ന്ന ഇ​ന്‍റേ​ണ്‍​ഷി​പ് ല​ഭി​ക്കും. നീ​തി ആ​യോ​ഗ് ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാം.

* നി​യ​മ​മ​ന്ത്രാ​ല​യം: നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ലു മു​ത​ൽ ആ​റ് ആ​ഴ്ച​വ​രെ നീ​ളു​ന്ന ഇ​ന്‍റേ​ണ്‍​ഷി​പ് പ്രോ​ഗ്രാം. നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ ആ​യി അ​പേ​ക്ഷി​ച്ച ശേ​ഷം പ​ക​ർ​പ്പ് ത​പാ​ൽ വ​ഴി അ​യ​യ്ക്ക​ണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (1 hour ago)

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (1 hour ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി  (2 hours ago)

തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (3 hours ago)

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന  (3 hours ago)

വാവിട്ട് കരഞ്ഞ കുഞ്ഞ്; പോലീസ് ഉദ്യോ​ഗസ്ഥയുടെ നിർണായക ഇടപെടൽ  (4 hours ago)

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

ഞെട്ടലോടെ വീട്ടുകാർ, വീഡിയോ  (4 hours ago)

INDIA സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ  (4 hours ago)

Amebic-meningoencephalitis 97 ശതമാനം മരണനിരക്ക്  (4 hours ago)

ഹമാസിനെ തരിപ്പണമാക്കാന്‍ ഇസ്രായേൽ  (4 hours ago)

വിരിഞ്ഞിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 23 കടലാമകള്‍ കൊല്ലപ്പെട്ടു  (4 hours ago)

ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...  (5 hours ago)

Malayali Vartha Recommends