പരീക്ഷകളിലുണ്ടാകുന്ന വ്യാപക ക്രമക്കേട് ... പി.എസ്.സി, എസ്.എസ്.സി പരീക്ഷകള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് സുപ്രീംകോടതി
പി.എസ്.സി, എസ്.എസ്.സി പരീക്ഷകളും അഭിമുഖവും വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. പരീക്ഷ ഹാളുകളിലും അഭിമുഖ സ്ഥലത്തും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് വീഡിയോയില്‍ പകര്‍ത്തണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം .
ജസ്റ്റിസ് ആര്.കെ അഗര്‍വാള്‍ അദ്ധ്യക്ഷനായ ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. എസ്.എസ്.സി, പി.എസ്.സി പരീക്ഷകളില്‍ വ്യാപക ക്രമക്കേടുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് പരീക്ഷ നടത്തിപ്പ് ചിത്രീകരിക്കാനുള്ള കോടതിയുടെ നിര്‍ദേശം.
അഭിമുഖ സ്ഥലത്തും പരീക്ഷ ഹാളിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് മുഴുവന്‍ നടപടികളും റെക്കോര്‍ഡ് ചെയ്യേണ്ടതാണ്. പിന്നീട് എന്തെങ്കിലും ആരോപണം ഉണ്ടായാല്‍ ഈ വീഡിയോ റെക്കോര്‍ഡുകള്‍ മൂന്നംഗ സ്വതന്ത്ര സമിതി പരിശോധിക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha