Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..

മാറുന്ന കാലാവസ്ഥയും കേരളവും- നമ്മുടെ നദികള്‍ക്കുള്ള പങ്ക് 

11 AUGUST 2018 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

44 നദികളുണ്ട് കേരളത്തില്‍. അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും. കബിനീ നദി,ഭവാനിപ്പുഴ, പാമ്പാര്‍ എന്നിവയാണ് കിഴക്കോട്ടൊഴുകുന്ന നദികൾ


കേരളത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ഈ നദികളും പിന്നെ മഴക്കാലവും. പക്ഷെ ചിലപ്പോൾ ഏറ്റവും വലിയ ദുരിതവും സമ്മാനിക്കുന്നത് ഇവ തന്നെയാണ്.


നദികൾ കെട്ടി സംരക്ഷിക്കുകയെന്നതാണ് നമ്മുടെ നാട്ടിലെ രീതി. നദികൾക്ക് സ്വാഭാവികമായി ഒഴുകാനുള്ള സ്ഥലം കൊടുക്കാറില്ല. കേരളത്തിൽ ഭാരതപ്പുഴയടക്കമുള്ള നദികളെ കൊല്ലുന്നതിൽ മുഖ്യപങ്ക് അശാസ്ത്രീയമായി കെട്ടിയുയർത്തിയ തടയണകൾക്കാണെന്നതിൽ സംശയമൊന്നുമില്ല .ഒപ്പം മണൽ വാരലുകൾ കൂടിയാകുമ്പോൾ നദിയുടെ ആഴം കൂടുന്നു. ഒരു വർഷം ആകെ കേരളത്തിലെ നദികളിൽ അടിയുന്ന മണൽ 0.6 മില്യൺ ക്യുബിക് മീറ്ററാണ്. ഒരുവർഷം വാരിയെടുക്കുന്നത് 11.5 മില്യൺ ക്യുബിക് മീറ്ററും.

 

 

 

 


ഭാരതത്തിലെ മഹാനദികളുടെ പട്ടികയിലെ ഒന്നുപോലും കേരളത്തില്‍ നിന്നില്ല. പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍ എന്നിവ ഇടത്തരം നദികളാണ്.
2,000 ച.കി.മീറ്ററില്‍ കുറഞ്ഞ നീര്‍വാര്‍ച്ചാപ്രദേശം ഉള്ളവയാണ് ചെറു നദികള്‍. കേരളത്തിലെ 40 നദികള്‍ ഈ ഗണത്തില്‍പ്പെടും.16 കിലോമീറ്റര്‍ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതല്‍ 244 കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.100 കി.മീറ്ററില്‍ കൂടുതല്‍ നീളമുള്ള 11 നദികളുമുണ്ട്.


നീളത്തിലും നീരൊഴുക്കിലും കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്റർ നീളമുള്ള പെരിയാറാണ് .പുരാതനകാലത്ത് ‘ചൂര്‍ണി നദി’ എന്നറിയപ്പെട്ടിരുന്ന ഈ നദി എറണാകുളം, ഇടുക്കി ജില്ലകളിലൂടെയാണ് ഒഴുകുന്നത്.

കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണ് 'നിള' അഥവാ ഭാരതപ്പുഴ. വെറുമൊരു നദി എന്നതിനേക്കാൾ നിള കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. കലയും സാഹിത്യവും തുടങ്ങി പ്രശസ്തമായവയെല്ലാം ഈ നദീതീരത്തിന്റെ സംഭാവനയാണ്.മാമാങ്കം, കേരള കലാമണ്ഡലം, കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളല്‍, പൈങ്കുളം, മാണി, ഗുരുകുലങ്ങള്‍ വഴി വളര്‍ന്ന കൂടിയാട്ടം, തൃത്താലയിലെ തായമ്പക, തിരുനാവായയിലെ ബലിതര്‍പ്പണാദികര്‍മങ്ങള്‍ അങ്ങനെ നിരവധി സംഭവങ്ങള്‍ ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു.

പാലക്കാട് മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴ ഇന്ന് മലിനീകരണവും , മണലൂറ്റും കാരണം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മലമ്പുഴ അടക്കം ആറു ഡാമുകൾ നിലവിലുളള ഭാരതപ്പുഴ ഏതാണ്ട് വരണ്ടുണങ്ങിക്കഴിഞ്ഞു.

പമ്പാനദി

128 ഓളം പോഷകനദികളുമായി 176 കിലോമീറ്റര്‍ നീളമുള്ള പമ്പാനദി വലുപ്പത്തില്‍ കേരളത്തിലെ മൂന്നാമത്തെ വലിയ നദിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പീരുമേട് പീഠഭൂമി നീരൊഴുക്കില്‍ നിന്ന് ഉത്ഭവിച്ച് കരുവാറ്റുപാറമലയില്‍ നിന്നുള്ള നീര്‍ച്ചാലുകള്‍ക്കൊപ്പം ചേര്‍ന്ന് വടശ്ശേരിക്കരയില്‍ വച്ച് വലിയൊരു നദിയായി വേമ്പനാട്ടുകായലില്‍ ചേരുന്നു.

ചാലിയാര്‍
വലിയ നദികളില്‍ നീളത്തില്‍ നാലാം സ്ഥാനമുള്ള ചാലിയാര്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ താലൂക്കില്‍പ്പെട്ട’ഇളമ്പലേരി’ മലകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2066 മീറ്റര്‍ ഉയരത്തിലുള്ള മലനിരകളില്‍ നിന്ന് കൂടുതല്‍ ദൂരവും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. 17 കിലോമീറ്ററോളം കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്ക് അതിര്‍ത്തി തീര്‍ക്കുന്ന ചാലിയാറിന്റെ ആകെ നീളം 169 കിലോമീറ്ററാണ്. ചാലിയാറിന്റെ തീരത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണനിക്ഷേപം ഉള്ളത്.

മഞ്ചേശ്വരം പുഴ
കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് മഞ്ചേശ്വരം പുഴ. നീളം 16 കിലോമീറ്ററാണ്. പതിക്കുന്നത് ഉപ്പളകായിലിലും. ഏറ്റവും വടക്കേ അറ്റത്തുള്ള നദിയാണിത്.

കബനി
നീളം 57 കി.മീ. വയനാട്ടിലൂടെ ഒഴുകുന്നു. ഉത്ഭവിക്കുന്നത് തൊണ്ടാര്‍മുടി പതിക്കുന്നത് കാവേരിയില്‍. കിഴക്കോട്ട് ഒഴുകുന്നതില്‍ ഏറ്റവും വലിയ നദിയാണിത്. കുറവാദ്വീപ്, ബാണാസുര ഡാം എന്നിവ കബനിയിലാണ് സ്ഥിതി ചെയ്യുന്നത്.

ഭവാനി
38 കീ.മീ. ദൂരം പാലക്കാട്ടിലൂടെ ഒഴുകുന്നു. ഉത്ഭവം ശിരുവാണിയ. പതനം കാവേരി.

പാമ്പാര്‍
25 കി.മീ ദൂരമുള്ള പാമ്പാര്‍ ബെന്‍മുറിലാണ് ഉത്ഭവിക്കുന്നത് പതിക്കുന്നത് കാവേരിയിലും. ഇടുക്കിയിലൂടെ ഒഴുകുന്നു. കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവുംചെറിയ നദിയാണിത്.
തൂവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് പാമ്പാറിലാണ്. ചന്ദനമരങ്ങള്‍ക്ക് പേര് കേട്ട മറയൂര്‍, ചിന്താര്‍ വന്യജീവിസങ്കേതം എന്നീ കാടുകളിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാര്‍.

മലിനീകരണവും അനധികൃത മണല്‍വാരലും ഹൗസ്‌ബോട്ടുകളില്‍ നിന്നുംപുറം തള്ളുന്ന മാലിന്യങ്ങള്‍, സമീപമുള്ള വീടുകള്‍ , ഹോട്ടലുകള്‍, ഇറച്ചികടകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ എന്നിവയും കേരളത്തിലെ നദികളെ അക്ഷരാർത്ഥത്തിൽ കൊന്നുകൊണ്ടിരിക്കുന്നു.

അസാധാരണമായ കാലാവസ്ഥാ മാറ്റത്തിലൂടെ കേരളം കടന്നു പോകുകയാണ്.കാലം തെറ്റിയും ക്രമം തെറ്റിയും പെയ്യുന്ന മഴ , കടുത്ത ചൂട് ,അല്ലെങ്കിൽ അതിവര്‍ഷം ഇത്ഥന് ഇപ്പോഴത്തെ അവസ്ഥ .മഴക്കാലത്ത് പ്രളയവും വേനൽക്കാലത്ത് ജലക്ഷാമവും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏറ്റവും കൂടുതൽ ജലം സംഭരിച്ചു വയ്‌ക്കപ്പെടേണ്ട ഇടങ്ങളാണ് നദികളും പാടശേഖരങ്ങളും.എന്നാൽ കൃഷി അന്യം നിൽക്കുകയും നദികൾ ചുരുങ്ങുകയും ചെയ്തതോടെ ജലസംഭരണത്തിന് ഇടമില്ലാതായി. ഇത് വെള്ളപ്പൊക്കത്തിനും ജലക്ഷാമത്തിനും ഒരുപോലെ കാരണമായി തീരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (8 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (9 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (9 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (11 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (11 hours ago)

ജനം ഇളകി, വൈഷ്ണയെ തൊട്ട മേയറിന്റെ കിളിപാറിച്ച് CPM  (11 hours ago)

പദ്മകുമാറിനെ ആദരിച്ച് ഗോവിന്ദന്‍... ഏറ്റവും നന്നായ് സ്വര്‍ണം കട്ടതിനുള്ള അവാര്‍ഡ് കൊടുത്തു ! ആ ചിത്രം എടുത്തിട്ട് ട്രോള്‍  (11 hours ago)

ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്  (11 hours ago)

പിണറായിയിലേക്ക് വിരല്‍ചൂണ്ടി പദ്മകുമാര്‍ ? ദൈവതുല്യനെ ഹൈക്കോടി തൂക്കും ! സുരേ 'ഇ'ന്ദ്രനും സൂര്യനും വാവിട്ട് നിലവിളി  (11 hours ago)

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (12 hours ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (12 hours ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (13 hours ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (13 hours ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (13 hours ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (14 hours ago)

Malayali Vartha Recommends