Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 100 വര്‍ഷം

11 NOVEMBER 2018 02:42 PM IST
മലയാളി വാര്‍ത്ത

ഇന്ന് ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് നൂറു വർഷം തികയുന്നു. 1914 ജൂലൈ 28ന് ആരംഭിച്ച യുദ്ധം 1918 നവംബര്‍ 11നാണ് ജര്‍മനിയും സഖ്യകക്ഷികളും നിര്‍ത്താന്‍ തീരുമാനിച്ചത് .

ദശലക്ഷക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ട, ആയിരക്കണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും ചാമ്പലാക്കിയ യുദ്ധം എന്ത് നേടി എന്നത് ചരിത്രം . നാലു വര്‍ഷം നീണ്ട യുദ്ധത്തില്‍ രണ്ടു കോടിയിലധികം പേർ മരിച്ചു. ജര്‍മന്‍ നേതൃത്വത്തില്‍ ആസ്ത്രിയ-ഹംഗറി, ഉസ്മാനിയ സാമ്രാജ്യം, ബല്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഒരു വശത്തും ബ്രിട്ടീഷ് സാമ്രാജ്യം, റഷ്യ, ഫ്രാന്‍സ്, സെര്‍ബിയ, ജപ്പാന്‍, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ മറുവശത്തുമായി 20ലധികം രാജ്യങ്ങള്‍ അണിനിരന്ന യുദ്ധത്തിൽ കനത്ത നഷ്ട്ടം ഉണ്ടായത് ജർമ്മനിക്ക് .. ജർമ്മനിയുടെ 20 ലക്ഷത്തിലധികം സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു .

അതിലേറെ നാശനഷ്ടങ്ങളുണ്ടായ രണ്ടാംലോക യുദ്ധത്തിലേക്കു നയിച്ചതും ഒന്നാം ലോകയുദ്ധത്തിന് പിന്നാലെ രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ ഭിന്നത തന്നെ . ഒന്നാം ലോക യുദ്ധം ബാക്കിവെച്ചത് നാല് ശക്തരായ സമ്രാജ്യ ശക്തികളുടെ സമ്പൂര്‍ണ്ണ പതനം ആയിരുന്നു. ജെര്‍മന്‍ എമ്പയര്‍,ആസ്ട്രോ - ഹങ്കറി എമ്പയര്‍ ,റഷ്യന്‍ എമ്പയര്‍ ,ഒട്ടമന്‍ തുര്‍ക്കി എമ്പയര്‍ എന്നിവയാണ് ആ ശക്തർ.

ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോക ഭീകര യുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. 1918 നവംബര്‍ 11 ആം തിയ്യതി 11 AM നു ജര്‍മനി ഔദ്യോഗികമായി കീഴടങ്ങിയതോടെയാണ് യുദ്ധത്തിനു അവസാനമായത്

യൂറോപ്യന്‍ രാജ്യങ്ങള്‍ കടക്കെണിയില്‍പ്പെടുകയും യുഎസ് പുതിയ ലോകശക്തിയായി വളരുന്നതിന്റെ തുടക്കവും ഇവിടെ നിന്നാണ്. നിരവധി രാജ്യങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പുതിയ രാജ്യങ്ങള്‍ രൂപംകൊണ്ടു.
പാലസ്തീനെ നിത്യദുരിതത്തിലേക്കു തള്ളിവിട്ടു കൊണ്ട് ജൂതരാഷ്ട്രത്തിനു പിന്തുണ നല്‍കുന്ന 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനവും ഒന്നാം ലോകയുദ്ധത്തില്‍ ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിന്റെ അനന്തരഫലമായിരുന്നു.

സോവിയറ്റ് വിപ്ലവത്തിനു ശേഷം റഷ്യ യുദ്ധത്തില്‍ നിന്നു പിന്‍മാറുകയും അറബ്‌ലോകം ഓഹരിവയ്ക്കാന്‍ ഫ്രാന്‍സും ബ്രിട്ടനുമായുണ്ടാക്കിയ സൈക്‌സ്-പീകോ രഹസ്യ കരാറിലെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അറബ് ലോകത്തോട് യൂറോപ്പ് ചെയ്ത എക്കാലത്തെയും കൊടിയ വഞ്ചനകളിലൊന്നായിരുന്നു ഇത്

സൈക്ക്-പിക്കോ കരാറും ഒന്നാംലോക യുദ്ധത്തിന്റെ ദുരന്തത്തിന്റെ ഭാഗമാണ്. ഏകീകൃത അറബ് രാഷ്ട്രമെന്ന വാഗ്ദാനം നല്‍കി അറബികളെ തുര്‍ക്കിക്കെതിരേ യുദ്ധത്തിനിറക്കിയ ബ്രിട്ടീഷുകാര്‍ യുദ്ധം ജയിച്ചതോടെ അവരെ ചെറു രാഷ്ട്രങ്ങളാക്കി ഫ്രാന്‍സിനും ബ്രിട്ടനും കീഴിലുള്ള കോളനികളാക്കി മാറ്റുകയായിരുന്നു.

പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സൈന്യത്തെയായിരുന്നു വിദേശങ്ങളില്‍ ബ്രിട്ടീഷ് സൈന്യം വിന്യസിച്ചത്. 74000ത്തിലധികം പേര്‍ മരിച്ചു. ഈസ്റ്റ് ആഫ്രിക്കയില്‍ ജര്‍മന്‍ സൈന്യത്തിനെതിരേയായിരുന്നു ഇന്ത്യന്‍ സൈന്യം പ്രധാനമായും പോരാടിയത്. ഈജിപ്തിലും ഗലിപ്പൊളിയിലും മെസൊപൊട്ടേമിയയിലും ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഉസ്മാനിയ ഖിലാഫത്തിനെതിരേയും ഇന്ത്യന്‍ സൈന്യം പോരാടി.

ഒന്നാംലോകയുദ്ധത്തില്‍ പോരാടി മരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മാരകമായാണ് ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് സ്ഥാപിച്ചത്.
യുദ്ധവും അതിന്‍റെ അനന്തരഫലങ്ങളും രണ്ടാം ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (6 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (7 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (7 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (8 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (8 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (9 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (9 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (10 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (10 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (10 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (10 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (10 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (10 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (11 hours ago)

Malayali Vartha Recommends