Widgets Magazine
06
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

നമ്മൾക്ക് അവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.... ദക്ഷിണേഷ്യയ്ക്ക് കുറുകെ സഞ്ചരിച്ച മനുഷ്യര്‍ വിവിധ ഡെനിസോവന്‍സ് വിഭാഗങ്ങളുമായും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ട്

22 MARCH 2018 06:26 PM IST
മലയാളി വാര്‍ത്ത

നിയാണ്ടര്‍താല്‍ മനുഷ്യര്‍ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മനുഷ്യന്റെ ആദിമരൂപമായ ഹോമോസാപ്പിയന്‍സുമായി ബന്ധമുണ്ടായിരുന്നു . രണ്ടു മനുഷ്യവര്‍ഗങ്ങളും തമ്മില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ സങ്കരവിഭാഗം മനുഷ്യര്‍ ജീവിച്ചിരുന്നതായും പഠനത്തില്‍ പറയുന്നു.ബ്രിട്ടന്‍ മുതല്‍ ജപ്പാനും കൊളംബിയയും വരെ, വിവിധ വന്‍കരകളില്‍ നിന്നുള്ള ആളുകളില്‍ ഒരു ശതമാനം മുതല്‍ നാല് ശതമാനം വരെ നിയാണ്ടര്‍താല്‍ ജീനുകള്‍ കണ്ടെത്തിയിട്ടുണ്ട്.അതേസമയം മറ്റൊരു മനുഷ്യ വര്‍ഗത്തിന്റെ ജീനുകളും ആധുനിക മനുഷ്യരില്‍ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

പരിണാമചരിത്രത്തില്‍ മനുഷ്യനോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന കണ്ണികളായ നിയാണ്ടര്‍താല്‍ മനുഷ്യര്‍ ഏകദേശം മുപ്പതിനായിരം വര്‍ഷംമുമ്പ്‌ നമ്മെ വിട്ടുപിരിഞ്ഞവരാണ്‌ . മധ്യപൗരസ്‌ത്യ ദേശത്തും ഏഷ്യയിലും യൂറോപ്പിലുമെല്ലാം അവ നമ്മോടൊപ്പം ഉണ്ടായിരുന്നെന്നാണ്‌ പറയുന്നത്‌. ആധുനിക മനുഷ്യനെന്ന ഹോമോ സാപ്പിയനെക്കാള്‍ മസ്‌തിഷ്‌ക വലുപ്പവും ഭാഷാശേഷിയുമുണ്ടായിരുന്നവര്‍. ആയുധങ്ങള്‍ നിര്‍മിക്കുന്നതിലും ഉപയോഗിക്കുന്നതിലും മനുഷ്യനോളംതന്നെ കഴിവുണ്ടായിരുന്നവര്‍ ആയിരുന്നു അവർ എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.

 

2010 ല്‍ റഷ്യയിലെ സൈബീരിയയിലെ ഡെനിസോവ ഗുഹയില്‍ നിന്നും കണ്ടെത്തിയ പ്രാചീന മനുഷ്യന്റെ ചെറുവിരല്‍ എല്ലിന്റെ കഷ്ണത്തില്‍ നിന്നും പല്ലില്‍ നിന്നുമാണ് ഡെനിസോവന്‍സ് (Denisovan) എന്ന മനുഷ്യ വിഭാഗത്തെ ശാസ്ത്രലോകം കണ്ടെത്തുന്നത്. ദക്ഷിണേഷ്യയ്ക്ക് കുറുകെ സഞ്ചരിച്ച മനുഷ്യര്‍ വിവിധ ഡെനിസോവന്‍സ് വിഭാഗങ്ങളുമായും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്ന് ജേണല്‍ സെല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു.

756,000 വര്‍ഷങ്ങള്‍ക്ക്മുൻപാണ് ആധുനിക മനുഷ്യരും നിയാണ്ടര്‍താല്‍ മനുഷ്യരും വെവ്വേറെ വിഭാഗങ്ങളായത്. അതിന്ശേഷം വേര്‍പിരിഞ്ഞ ഡെനിസോവന്‍സും നിയാണ്ടര്‍താലുകളും അടുത്ത ബന്ധമുള്ള മനുഷ്യനോട് ഏറെ സാമ്യമുള്ളവർ ആയിരുന്നു. പിന്നീട് ഇരുവിഭാഗങ്ങളും അപ്രത്യക്ഷമാവുകയും ചെയ്തു.

വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ബയോ സ്റ്റാറ്റിസ്റ്റിഷ്യന്‍ ഷാരോണ്‍ ആര്‍. ബ്രൗണിങിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നടത്തിയ പഠനം സെല്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത് .

പ്രാചീന മനുഷ്യരുടെ ഡിഎന്‍എയുമായുള്ള സാമ്യത കണ്ടെത്തുന്നതിനായി യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള 5,500 ഓളം ജനിതക ഘടനകളാണ് ഇവര്‍ പരിശോധകള്‍ക്ക് വിധേയമാക്കിയത്.

ബ്രിട്ടിഷുകാരിലും ബംഗാളികളിലും പെറുവില്‍ നിന്നുള്ളവരിലും തെക്കേഅമേരിക്കയിലെ പ്യൂര്‍ട്ടോറിക്കയില്‍ നിന്നുള്ളവരിലും നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ ജീനുകള്‍ കണ്ടെത്തി. കിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള ചിലരില്‍ നിയാണ്ടര്‍ത്താല്‍ ജീനുകള്‍ക്കൊപ്പം ഡെനിസോവന്‍സ് ജീനിന്റെ സാന്നിധ്യവും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു.

എന്നാല്‍ നിയാണ്ടര്‍ത്താല്‍ ജീനുകളുടെ സാന്നിധ്യമില്ലാത്ത മറ്റൊരു വിഭാഗവും ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. അത് ഡെനിസോവന്‍ ജീനുമായി മാത്രം സാമ്യമുള്ളതായിരുന്നു. ഇതുവഴിയാണ് മറ്റൊരു സങ്കരവിഭാഗത്തിന്റെ സാന്നിധ്യം ഗവേഷകര്‍ സ്ഥിരീകരിച്ചത്.

കിഴക്ക് ഭാഗത്തേക്ക് കുടിയേറിയ പ്രാചീന മനുഷ്യര്‍ രണ്ട് വ്യത്യസ്ത ഡെനിസോവന്‍ വിഭാഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനമെന്ന് ബ്രോണിങ് പറയുന്നു. അതില്‍ ഒന്ന് വടക്ക് ഭാഗത്ത് ചൈന, ജപ്പാന്‍, വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഏഷ്യയുടെ തെക്ക് കിഴക്കന്‍ ഭാഗത്താണ് രണ്ടാമത്തേത്.

അതേസമയം ഡെനിസോവന്‍ വിഭാഗം മാത്രമല്ല യൂറേഷ്യന്‍ മേഖലയില്‍ വ്യത്യസ്തങ്ങളായ പ്രാചീന വിഭാഗങ്ങളുണ്ടായേക്കാമെന്നും,ഇതുപോലെ ഇനിയും സമിശ്ര ജീനുകള്‍ കണ്ടെത്താനും സാധ്യതകളുണ്ടെന്നു ശാസ്ത്രലോകം വിലയിരുത്തുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (6 hours ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (6 hours ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (7 hours ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (8 hours ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (8 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (9 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (9 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (9 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (10 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (10 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (10 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (10 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (10 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (10 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (11 hours ago)

Malayali Vartha Recommends