നിയന്ത്രണം നഷ്ടപ്പെട്ട ആകാശപേടകം: എവിടെയും എപ്പോള്‍ വേണമെങ്കിലും പതിക്കാം

ചൈനയുടെ ഹെവന്‍ലി പാലസ് എന്നു വിളിക്കുന്ന ടിയാഗോങ്1 എന്ന ആകാശ പേടകത്തിന്റെ നിയന്ത്രണം നഷ്ടമായെന്ന് എന്ന് ചൈനിസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. 2011 സെപ്തംബറിലായിരുന്നു ചൈന ഇതു വിക്ഷേപിച്ചത്. 500 കിലോ ഭാരമുള്ള ഈ പേടകം എവിടെ വീഴും എന്ന കാര്യത്തില്‍ ചൈനയ്ക്ക് വ്യക്തതയില്ല. ഗോബി മരുഭൂമിയിലുള്ള ഉപഗ്രഹ നിക്ഷേപ സെന്ററില്‍ വെച്ച് കഴിഞ്ഞ ആഴ്ചയാണ് ഈ വിവരങ്ങള്‍ പറഞ്ഞത്. ആളില്ലാത്ത ഈ ഉപഗ്രഹം അതിന്റെ ദൗത്യം പൂര്‍ത്തിയാക്കിയെന്നും 2017 പകുതിയോടെ ഭൂമിയില്‍ എത്തേണ്ടതായിരുന്നു എന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ നിലയത്തിന്റെ ഭൂരിഭാഗവും ഉരുകിത്തീരുമെന്നും താരതമ്യേന കുറഞ്ഞ ഭീഷണിയേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും മാന്‍ഡ് സ്‌പേസ് എന്‍ജിനീയറിങ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വു പിങ് അറിയിച്ചു. ലോകരാജ്യങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് മുന്നറിയിപ്പ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.2012 സെപ്റ്റംബര്‍ 29 നാണു ചൈന ടിയാഗോങ് നിലയം വിക്ഷേപിച്ചത്. 10.4 മീറ്റര്‍ നീളവും 3.35 മീറ്റര്‍ ചുറ്റളവുമാണു നിലയത്തിനുള്ളത്. 8,506 കിലോഗ്രാം ഭാരവും ഇതിനുണ്ട്.പതിറ്റാണ്ടുകള്‍ക്കു മുമ്പ് അമേരിക്കയുടെ സ്‌കൈലാബ് ഇത്തരത്തില്‍ ആശങ്ക ഉണ്ടാക്കിയെങ്കിലും ആള്‍നാശമുണ്ടാക്കിയില്ല
ചൈനയുടെ ആദ്യ പേടകമായ ടിയാഗേങ്1 ന്റെ നിയന്ത്രണം നഷ്ടമായി എന്നും ഏതാനം മാസങ്ങള്‍ക്കു മുമ്പു വാര്‍ത്തവന്നിരുന്നു. എന്നാല്‍ ഇതു സ്ഥിരീകരിക്കാന്‍ ചൈന തയാറായിരുന്നില്ല.
https://www.facebook.com/Malayalivartha