ലോകാവസാനത്തിൽ നിന്ന് രക്ഷനേടാൻ ഡൂംസ് ഡേ ബാങ്ക്

4500 വർഷങ്ങൾക്ക് മുൻപ് മഹാപ്രളയത്തിൽനിന്നു രക്ഷപ്പെടാൻനോഹ തയ്യാറാക്കിയ കപ്പലാണ് നോഹയുടെ പെട്ടകം. ഗോഫർ മരം കൊണ്ടുള്ള പേടകത്തിൽ നോഹക്കും കുടുംബത്തിനുമൊപ്പം സകല ജീവജാലങ്ങളുടെയും ഒരാണും പെണ്ണും വീതം ഓരോ ജോഡി ജീവജാലങ്ങളെക്കൂടി പെട്ടകത്തിൽ കയറ്റി . ബൈബിളിലെ ഈ കഥ എല്ലാവർക്കും അറിയുന്നതാണ്.
എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇത്തരമൊരു ലോകാവസാനം നേരിടേണ്ടി വന്നാലോ? ലോകാവസാനത്തെ അതിജീവിച്ചെത്തുന്ന മനുഷ്യർക്ക് മുന്നിൽ ഭൂമി ഒരു ചോദ്യ ചിഹ്നമായി നിൽക്കില്ലേ? ഇത്തരം ഒരു സാഹചര്യം വന്നാൽ അതിനെ നേരിടാൻ നോഹയുടെ പെട്ടകം പോലെ മറ്റൊന്ന് യഥാർഥ്യത്തിൽ ഉണ്ടാക്കിയിട്ടുണ്ട് എന്ന് എത്രപേർക്ക് അറിയാം?
ഡൂംസ് ഡേ ബാങ്ക് എന്നാണ് ഈ ആധുനിക പേടകത്തിന്റെ പേര്. ലോകമെമ്പാടുമുള്ള നിരവധിയിനം സസ്യങ്ങളുടെ വിത്തുകൾ ശേഘരിച്ച് വെച്ചിട്ടുണ്ട് ഇവിടെ. 2008 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച ഇവിടെ 740,000 ൽ അധികം ഇനങ്ങളിലുള്ള വിത്തുകൾ ഉണ്ട്. ലോകമെമ്പാടുമുള്ള മറ്റ് ജീൻ ബാങ്കുകളിൽ നിന്നും വിത്ത് വർഗങ്ങൾ നഷ്ടപ്പെട്ടാലും, ഇവിടെ എല്ലാം സുരക്ഷിതമായിരിക്കും.
-18 ഡിഗ്രിയിലാണ് ഡൂംസ് ഡേ വോൾട്ടിൽ വിത്തുകൾ സൂക്ഷിക്കുന്നത് .കുറഞ്ഞത് 4000 വർഷം വരെ ഈ വിത്തുകൾ കേട് കൂടാതെ സൂക്ഷിക്കാൻ കഴിയുമത്രേ.
ഉത്തരദ്രുവത്തിന് 1,300 കിമി അകലെയുള്ള ആർക്ടിക് സിവൽബാർ ആർക്കിപെലാഗോയിലെ ലോങ്ങർ ബെയ്‌നു സമീപമുള്ള സ്പിറ്റ്‌സ്‌ബെർഗൻ എന്ന നോർവീജിയൻ ദ്വീപിൽ സമുദ്രനിരപ്പിൽ നിന്നും 130 അടിയിലാണ്
ഡൂംസ് ഡേ വോൾട്ട് നിർമ്മിച്ചിരിക്കുന്നത്
വീഡിയോ കാണു
https://www.facebook.com/Malayalivartha