സൂര്യനല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഭൗമസമാനമായ ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ

സൂര്യനല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഭൗമസമാനമായ ഏഴു ഗ്രഹങ്ങളെയാണ് നാസയുടെ സ്പിറ്റ്‌സെര്‍ ദൂരദര്‍ശിനി കണ്ടെത്തിയത്. ഇന്ത്യന്‍ സമയം അര്‍ധരാത്രി ഉന്നത ശാസ്ത്രജ്ഞര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുപ്രധാനമായ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഇത്രയധികം ഗ്രഹങ്ങളെ കണ്ടെത്തിയിരിക്കുന്നത്.
ഭൂമിയില്‍ 39 പ്രകാശവര്‍ഷം(സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന പ്രകാശം ഒരു വര്‍ഷം കൊണ്ട് എത്തുന്ന ദൂരമാണ് ഒരു പ്രകാശവര്‍ഷം) അകലെ ട്രാപ്പിസ്റ്റ്1 എന്ന കുള്ളന്‍ ഗ്രഹത്തെ ചുറ്റുന്ന ഏഴു ഗ്രഹങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ മൂന്നു ഗ്രഹങ്ങളും മാതൃനക്ഷത്രത്തില്‍ നിന്ന് വാസയോഗ്യമായ മേഖലയില്‍ സ്ഥിതി ചെയ്യുന്നവയാണ്. പ്രാഥമിക നിരീക്ഷണത്തിലുള്ള പാറക്കെട്ടുകള്‍ നിറഞ്ഞ ഈ ഗ്രഹങ്ങളില്‍ ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാകാം എന്നാണ് കണ്ടെത്തല്‍. ഭൂമിയില്‍ നിന്നും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്തത്രയും അകലെയാണ് കടും ചുവപ്പു നിറത്തിലുള്ള ട്രാപ്പിസ്റ്റ്1 നക്ഷത്രം.
ഈ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളില്‍ ജീവന്റെ സാധ്യത കണ്ടെത്തുന്നതിനുള്ള നിര്‍ണായകമായ ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍ ് പറഞ്ഞു.
https://www.facebook.com/Malayalivartha