ഡിജിറ്റൽ യുഗം ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട് - വിജയ് ഭട്കര്‍

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്ന അസഹിഷ്ണുത നിസ്സാരമായി കാണാനാകില്ലെന്ന് നളന്ദ സര്‍വകലാശാല ചാന്‍സലറും ഇന്ത്യയുടെ ആദ്യ സൂപ്പര്‍ കംപ്യൂട്ടര്‍ ഉപജ്ഞാതാവുമായ ഡോ. വിജയ് ഭട്കര്‍ അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യമെന്നത് പ്രധാനമാണ്. എന്നാൽ അഭിപ്രായം അടിച്ചേൽപിക്കാൻ തിരഞ്ഞെടുക്കുന്ന വഴി ശരിയല്ല. ദേശീയതയുമായി വരെ ബന്ധപ്പെട്ടു കിടക്കുകയാണ് കലാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പ്രതിഷേധങ്ങള്‍. അതുകൊണ്ടു തന്നെ ഇത്തരം പ്രതിഷേധങ്ങൾക് രാഷ്ട്രീയ പിന്തുണ ഇല്ല എന്ന് പറയാൻ ആകില്ല.
സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ആവശ്യമാണ്. എന്നാല്‍ ഇതിന് വിദേശ മാനദണ്ഡങ്ങളല്ല പിന്തുടരേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത, പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത വിദ്യാലയങ്ങള്‍ നമുക്കു ചുറ്റുമുണ്ടെന്ന വസ്തുത കൂടി കണക്കിലെടുക്കണമെന്ന് ഭട്കര്‍ ചൂണ്ടിക്കാട്ടി.
സോഫ്റ്റ്വെയര്‍ വികസന രംഗത്ത് മികച്ച നേട്ടം കൈവരിച്ചെങ്കിലും ഹാർഡ്‌വെയർ മേഖലയില്‍ വേണ്ടത്ര മികവ് പുലര്‍ത്താന്‍ ഇന്ത്യക്കായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ഡിജിറ്റല്‍ യുഗം ഒട്ടേറെ വെല്ലുവിളികളും മുന്നോട്ടുവയ്ക്കുന്നുണ്ട്.ഇതിനൊരു മാറ്റമാണ് ദേശീയ സൂപ്പര്‍ കംപ്യൂട്ടിങ് ദൗത്യം ലക്ഷ്യമിടുന്നത്. മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ ഇതിന് മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് തദ്ദേശീയമായി ഹാര്‍ഡ്വെയര്‍ വികസിപ്പിക്കാനാണ് ലക്ഷ്യം. സൂപ്പര്‍ കംപ്യൂട്ടിങ് മേഖലയില്‍ കൈവരിക്കുന്ന നേട്ടം ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കും.
https://www.facebook.com/Malayalivartha