ബിരുദതല പരീക്ഷകളിലെ ഭാഷാചോദ്യങ്ങളുടെ ഘടന പി.എസ്.സി. അംഗീകരിച്ചു

ബിരുദതല പരീക്ഷകളിലെ ഭാഷാചോദ്യങ്ങളുടെ ഘടന പി.എസ്.സി. അംഗീകരിച്ചു. മലയാളം, തമിഴ്, കന്നഡ ഭാഷകള്‍ക്ക് 15 വീതം മോഡ്യൂളുകളാണ് അംഗീകരിച്ചത്. ഇവയില്‍നിന്ന് തിരഞ്ഞെടുത്ത 10 മോഡ്യൂളുകളില്‍നിന്ന് 10 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഒരു ഭാഷയിലേത് മറ്റൊന്നിലേക്ക് പരിഭാഷപ്പെടുത്തുന്ന രീതിയായിരിക്കില്ല. ഒരുമാര്‍ക്കു വീതം 10 മാര്‍ക്കാണ് ഭാഷാവിഭാഗത്തിന് അനുവദിച്ചിട്ടുള്ളത്. സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ്, കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എന്നീ പരീക്ഷകള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ ഭാഷാവിഭാഗം ചോദ്യങ്ങള്‍ ഉചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഈ തസ്തികകളുടെ അടുത്ത വിജ്ഞാപനം മുതല്‍ക്കുള്ള പരീക്ഷകള്‍ക്ക് പുതിയ രീതി നടപ്പാക്കും.
ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക് തമിഴ്, കന്നഡ ഭാഷകളിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇവര്‍ ജോലിക്ക് ചേര്‍ന്ന് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മലയാളം വകുപ്പുതല പരീക്ഷ വിജയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഭാഷാചോദ്യങ്ങള്‍ പുനരാരംഭിക്കുന്ന പരിഷ്‌കാരം വരുന്ന ചിങ്ങം ഒന്നുമുതല്‍ നടപ്പാക്കുമെന്ന് പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ബിരുദതലത്തിലുള്ള മറ്റുപരീക്ഷകള്‍ക്കും ഭാഷാചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
ഭാഷാചോദ്യങ്ങള്‍ക്ക് അംഗീകരിച്ച മോഡ്യൂളുകള്‍
1. പദശുദ്ധി
2. വാക്യശുദ്ധി
3. പരിഭാഷ
4. ഒറ്റപ്പദം
5. പര്യായം
6. വിപരീതം
7. ശൈലികള്‍/പഴഞ്ചൊല്ലുകള്‍
8. സമാനപദം
9. ചേര്‍ത്തെഴുതുക
10. സ്ത്രീലിംഗം/പുല്ലിംഗം
11. ഏകവചനം/ബഹുവചനം
12. കടങ്കഥ
13. പിരിച്ചെഴുതല്‍
14. വാക്യങ്ങള്‍ ചേര്‍ത്തെഴുതല്‍.
15. ഖണ്ഡിക വായിച്ച് ചോദ്യത്തിന് ഉത്തരമെഴുതല്‍.
https://www.facebook.com/Malayalivartha