റാങ്കിങ്ങില്‍ കോഴിക്കോട് എന്‍.ഐ.ടി. വീണ്ടും താഴോട്ട്

മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ്ങില്‍ (എന്‍.ഐ.ആര്‍.എഫ്.) കോഴിക്കോട് എന്‍.ഐ.ടി. വീണ്ടും താഴോട്ട്. നേരത്തെ ആര്‍.ഇ.സി.യായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ കോഴിക്കോട് ആര്‍.ഇ.സി.ക്ക് ദേശീയനിലവാരത്തില്‍ അഞ്ചാം ആര്‍.ഇ.സി. എന്ന പരിഗണന ലഭിച്ചിരുന്നു. ഇപ്പോള്‍ എന്‍.ഐ.ടി.യായി മാറിയശേഷം തുടര്‍ച്ചയായി റാങ്കിങ്ങില്‍ താഴോട്ടുപോവുന്നത് അധ്യാപകരിലും വിദ്യാര്‍ഥികളിലും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. 1961-ൽ പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം മുൻപ് റീജിയണൽ എഞ്ചിനീയറിങ്ങ് കോളേജ് കാലിക്കറ്റ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം 35-ാംസ്ഥാനത്തായിരുന്ന എന്‍.ഐ.ടി. ഇത്തവണ 44- ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അടിയന്തരമായി ഒഴിവുള്ള അധ്യാപകതസ്തികകളില്‍ അധ്യാപകരെ നിയമിക്കണമെന്നും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം വിദ്യാര്‍ഥിപ്രതിനിധികള്‍ എന്‍.ഐ.ടി. ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു.അധ്യാപകരുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കുറവാണ് മുമ്പ് 13-ാം സ്ഥാനമുണ്ടായിരുന്ന കോഴിക്കോട് എന്‍.ഐ.ടി. 44-ാം സ്ഥാനത്തേക്ക് തള്ളപ്പെടാന്‍ ഇടയാക്കിയത്.
ഐ.ഐ.ടി. ചെന്നൈ 87.96 പോയന്റോടെ ഒന്നാം സ്ഥാനത്തെത്തി. മുംബൈ ഐ.ഐ.ടി.ക്കാണ് രണ്ടാംസ്ഥാനം (87.87). 81.93 പോയന്റുള്ള ഐ.ഐ.ടി. ഖരഗ്പുരിനാണ് മൂന്നാംസ്ഥാനം. എന്‍.ഐ.ടി. കോഴിക്കോടിന് 44.50 പോയന്റാണ് റാങ്കിങ്ങില്‍ ലഭിച്ചത്. മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ വിഭാഗത്തില്‍(65.41) പോയന്റ് നേടിയാണ് ഐ.ഐ.എം. കോഴിക്കോട് അഞ്ചാമതെത്തിയത്. ഐ.ഐ.എം. അഹമ്മദാബാദ് (78.96), ഐ.ഐ.എം. ബെംഗളൂരു (78.82 ), ഐ.ഐ.എം. കൊല്‍ക്കത്ത ( 76.66), ഐ.ഐ.എം. ലഖ്‌നൗ (71.58) എന്നിവരാണ് യഥാക്രമം ഒന്നു മുതല്‍ നാല് വരെയുള്ള സ്ഥാനത്ത്.
https://www.facebook.com/Malayalivartha