പ്ലാസ്റ്റിക് രഹിത കാമ്പസ് എന്ന ലക്ഷ്യത്തിലേക്കു നീങ്ങുകയാണ് കുസാറ്റ്

പരിസ്ഥിതി പ്രശ്നങ്ങൾ വേണ്ടുവോളം സൃഷ്ടിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതിയുടെ ശത്രുവായ പ്ലാസ്റ്റിക്കിനോട് യുദ്ധത്തിനൊരുങ്ങുകയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). പ്ലാസ്റ്റിക് രഹിത കാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കുസാറ്റ് കൂട്ടുകൂടാനൊരുങ്ങുന്നത് മഷിപ്പേനയ്‌ക്കൊപ്പമാണ്.മഷിപ്പേനയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. ഇത് സര്‍വകലാശാലയുടെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് പേനകള്‍ ക്യാമ്പസിൽ നിന്നും ഒഴിവാക്കുക എന്നതാണ് ലക്‌ഷ്യം. എഴുതി മഷി തീരുമ്പോള്‍ വലിച്ചെറിയുന്ന പേനകള്‍ പരിസ്ഥിതിക്ക് സൃഷ്ടിക്കുന്ന ആഘാതം തിരിച്ചറിഞ്ഞാണ് കുസാറ്റിന്റെ പുതിയ നീക്കമെന്ന് വൈസ് ചാന്‍സലര്‍ ജെ. ലത പറഞ്ഞു.
എന്നാല്‍, ഒറ്റയടിക്ക് പ്ലാസ്റ്റിക് പേനകള്‍ ഒഴിവാക്കാന്‍ കഴിയില്ല. അതിന്റെ ആദ്യ പടിയായി വിദ്യാര്‍ഥികളിലും അധ്യാപകരിലും ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കണം. ഈ വര്‍ഷം തന്നെ മഷിപ്പേനകള്‍ കാമ്പസില്‍ അവതരിപ്പിക്കും. കുസാറ്റിനു കീഴിലുള്ള കോളേജുകളിലേക്കെല്ലാം പരിസ്ഥിതി സൗഹൃദ സന്ദേശമെത്തിക്കും. വകുപ്പ് മേധാവികള്‍ അടക്കമുള്ള അധ്യാപകരുടെ യോഗം വിളിക്കും. പ്ലാസ്റ്റിക് കൊണ്ടുള്ള എല്ലാവിധ വസ്തുക്കൾക്കും കാമ്പസിനുള്ളിൽ നിരോധനം ഏർപ്പെടുത്താനാണ് പുതിയ നീക്കം. ഇതിനായി അധ്യാപക സംഘടനകളുടെയും വിദ്യാർത്ഥി സംഘടനകളുടെയും സഹായം കുടി ആവശ്യമായി വരും ഇതിനായി ശ്രമം തുടങ്ങി കഴിഞ്ഞു.
https://www.facebook.com/Malayalivartha