മലയാള ഭാഷാപഠനം നിർബന്ധമാക്കി: നിയമം പാലിക്കാത്ത പ്രധാന അദ്ധ്യാപകരിൽ നിന്നും പിഴ ഈടാക്കും

പത്താം ക്ലാസ്സുവരെ മലയാളം നിർബന്ധമാക്കികൊണ്ടുള്ള ഓർഡിനൻസിന് ഗവര്‍ണര്‍ അംഗീകാരം നൽകി. നിയമം സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്കും ബാധകമായിരിക്കും. മലയാളമല്ലാതെ മറ്റേതെങ്കിലും ഭാഷ സംസാരിക്കണമെന്ന നിര്‍ദ്ദേശിക്കുന്ന ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കാന്‍ പാടില്ലെന്നും നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നു. വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നിലവില്‍ മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളില്‍ നിയമം നിലവില്‍ വന്നിട്ടും ഭാഷാപഠനത്തിന് തയ്യാറായിട്ടില്ലെങ്കില്‍ സ്‌കൂളിന്റെ എന്‍.ഒ.സി റദ്ദ് ചെയ്യും. പുതുതായി വരുന്ന സ്കൂളുകൾക് എൻ. ഓ. സി. നല്‍കുന്നതിന് നിര്‍ബന്ധിത മലയാള ഭാഷാപഠനം വ്യവസ്ഥ ചെയ്യും.
നിയമം നടപ്പാക്കാത്ത സ്‌കൂളുകളിലെ പ്രധാന അധ്യാപകരില്‍ നിന്ന് 5000 രൂപ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ അന്യ സംസ്ഥാനങ്ങളില്‍ നിന്നും പുറത്തുനിന്നോ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പാസാകുന്നതിന് മലയാളം നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാതൃഭാഷയായി ഇതര ഭാഷകൾ പഠിക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍ക്ക് മലയാളം പഠിക്കാന്‍ അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha