മത്സരപ്പരീക്ഷയെ എങ്ങനെ നേരിടാം

ഇത് മത്സര പരീക്ഷകളുടെ കാലമാണ്. എല്‍.ഡി.സിയുള്‍പ്പെടെ നിര്‍ണായകമായ പല കടമ്പകളും ഈ വർഷം നമുക് കടക്കേണ്ടതുണ്ട്. മികച്ച തയ്യാറെടുപ്പോടെ മുന്നേറിയാല്‍ ഈവര്‍ഷം സര്‍ക്കാര്‍ സര്‍വീസിന്റെ വാതില്‍ നിങ്ങള്‍ക്ക് മുന്നിൽ തുറക്കപ്പെടും. ആദ്യം തന്നെ ആത്മവിശ്വാസം വളർത്തിയെടുക്കുക. എനിക്ക് കഴിയുമോ, എന്നേക്കാൾ പഠിക്കുന്നവരല്ലേ മറ്റുള്ളവർ, ഞാൻ പരാജയപെടുമോ എന്നിങ്ങനെയുള്ള ചിന്തകൾ ഒഴിവാക്കി മനസ്സിൽ ശുഭാപ്തി വിശ്വാസം നിറച്ചു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക. ഒരിക്കല്‍ പരാജയപ്പെട്ടാല്‍ ഇനി വിജയം അപ്രാപ്യമാണ് എന്ന് നിശ്ചയിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാൽ അങ്ങനെയല്ല വേണ്ടത് പരാജയത്തെ വിജയത്തിന്റെ മുന്നോടിയായി കണ്ട് മുന്നേറുക.
പരീക്ഷകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മാനസികസമ്മര്‍ദവും പരാജയഭീതിയും ഓടിയെത്തും.
അപേക്ഷകരുടെ ബാഹുല്യം പരീക്ഷയില്‍നിന്ന് പിന്‍ന്മാറാന്‍ പ്രേരിപ്പിക്കും. എന്നാല്‍ ഇത് നമുക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു പരീക്ഷണമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കുക. എങ്കിൽ മാത്രമേ വിജയം വരിക്കാൻ കഴിയു. ഇത് നേടിയെടുക്കാന്‍ സാധിക്കാത്തതാണെന്ന തോന്നല്‍ ഉപേക്ഷിക്കണം. മത്സരപ്പരീക്ഷകള്‍ക്ക് പ്രധാനമായും രണ്ടു ലക്ഷ്യമാണുള്ളത്. ഒന്ന് നിശ്ചിത നിലവാരത്തില്‍ താഴെയുള്ള ഏറെ ഉദ്യോഗാര്‍ഥികളെ ഒഴിവാക്കുക. രണ്ട് സാമര്‍ഥ്യമുള്ളവരെ തിരഞ്ഞെടുക്കുക.
ഏതുതരത്തിലുള്ള പരീക്ഷയെയും തയ്യാറെടുപ്പോടെ നേരിടാന്‍ മാനസികമായി ശക്തിസംഭരിക്കണം. ആത്മവിശ്വാസം ഒട്ടും കുറയാതെ സൂക്ഷിക്കുക. ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ട് മറ്റു ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും വളരാൻ ഇടം കൊടുക്കാതിരിക്കുക. ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനം. അത് ഉയർത്താൻ കഴിയുന്നതാവണം
നേരിടാന്‍പോകുന്ന പരീക്ഷയുടെ പൂര്‍ണരൂപം ആദ്യമേ തന്നെ മനസ്സിലാക്കുക. എഴുത്തുപരീക്ഷയില്‍ ചെലവഴിക്കേണ്ട സമയം എത്രമാത്രം, ഒരു ഉത്തരത്തിന് എത്ര സമയം ചെലവാക്കാം, കൂടതല്‍ സമയം ചെലവഴിക്കേണ്ട ഭാഗങ്ങള്‍ ഏതൊക്കെ എന്നുതുടങ്ങിയുള്ള വിവരങ്ങള്‍ ശേഖരിക്കണം. കൃത്യമായ ഒരു സമയക്രമം ഓരോ വിഷയവും പഠിച്ചെടുക്കുന്നതിലേക്കായി നിശ്ചയിക്കുക. ചിട്ടയായി പഠിക്കാൻ ശീലിക്കുക. മുൻവർഷ ചോദ്യപേപ്പറുകൾ പരമാവധി ചെയ്തു പഠിക്കാൻ ശ്രമിക്കുക. അപ്പോൾ തന്നെ ആവർത്തിക്കുന്ന ചോദ്യങ്ങൾ ഏതൊക്കെയെന്നു ഒരു ധാരണ കിട്ടും. ഇത് പഠനത്തെ കൂടുതൽ അനായാസമാകും.
ഏത് അവസരത്തിലും സ്വയം പ്രോത്സാഹനം നല്‍കി മനസ്സിനെ ചുറുചുറുക്കോടെ നിര്‍ത്താന്‍ ശ്രമിക്കുക. ഏത് വെല്ലുവിളിയും അതിജീവിക്കാനുള്ള ശക്തി ഞാനുണ്ടാക്കും എന്ന ദൃഢവിശ്വാസം വിജയത്തിന് മുതല്‍ക്കൂട്ടാവും.അനുകൂലചിന്തകളും പ്രചോദനവും നിലനിര്‍ത്തി വിജയം കൈവരിക്കാനും ഇനിപ്പറയുന്ന കാര്യങ്ങള്‍ സഹായകമാവും.
1. പരീക്ഷയെക്കുറിച്ച് ഭയം ഉടലെടുക്കാന്‍ അനുവദിക്കാതിരിക്കുക.
2. ഏറ്റവും ഗൗരവമുള്ളത് പരീക്ഷയാണെന്ന് കണ്ട് തയ്യാറെടുക്കുക. മറ്റ് കാര്യങ്ങള്‍ മാറ്റിവെക്കുക. ലക്ഷ്യം ഒന്നുമാത്രം മുന്നിൽ കാണുക.
3. ഉയര്‍ന്ന നിലവാരമുള്ളവരുമായി ചേര്‍ന്ന് പഠനപ്രവര്‍ത്തനം നടത്തുക. റെഗുലർ പ്രാക്ടിസ് ചെയ്യുക.
4. ശാന്തമായി ഉറങ്ങുക. ഉറക്കമില്ലായ്മ ഓര്‍മയ്ക്കും ഊര്‍ജസ്വലതയ്ക്കും മങ്ങലേല്പിക്കും.
5. ആഹാരം മിതമായും വെള്ളം കൂടുതലും ഉപയോഗിക്കുക.
6. ക്ഷീണം തോന്നിയാല്‍ വിശ്രമിച്ചശേഷം ഉണര്‍വ്വോടെ പഠിക്കുക. ക്ഷീണിച്ചുപഠിക്കരുത്. ഇത് മനസ്സിൽ അലസത വളർത്താൻ ഉപകരിക്കു.
9. പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം സ്വസ്ഥതയുള്ളതാകണം. കൃത്യമായ ഒരു ടൈംടേബിള്‍, സമയവും വിഷയവും അനുസരിച്ച് ഉണ്ടാക്കുക. ഇതിനോട് നീതിപുലര്‍ത്തുക.
10. പരീക്ഷയ്ക്ക് തൊട്ടുമുന്‍പുള്ള ദിവസം തിരക്കിട്ട് എല്ലാവിഷയങ്ങളും പരതിനടക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും. ആ ദിവസം എല്ലാം സാവകാശം ഒന്ന് മറിച്ചുനോക്കി ഓർത്തെടുക്കാൻ വേണ്ടി ഉള്ളതാവണം.
ചിട്ടയായ പഠനത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും പരീക്ഷയെ അഭിമുഘീകരിക്കുകയാണെങ്കിൽ തീർച്ചയായും വിജയം നിങ്ങളെ തേടിയെത്തുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha