ന്യൂനപക്ഷ കോളജുകളിലെ പി.ജി. സീറ്റുകളിലേക്ക് 2017-'18 അക്കാദമിക വര്‍ഷം മുതല്‍ കൗണ്‍സിലിങ് സര്‍ക്കാര്‍ നടത്തണം - സുപ്രീംകോടതി.

ന്യൂനപക്ഷ കോളജുകളിലെ കൗൺസലിങ് ഇനി മുതൽ സർക്കാർ അധീനതയിൽ. ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളിലെ പിജി സീറ്റിലേക്ക് സര്‍ക്കാര്‍ കൗണ്‍സിലിങ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കൗണ്‍സിലിങ് നടപടികളില്‍ മാനേജ്‌മെന്റ് പ്രതിനിധിയേയും ഉള്‍പ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ കൗണ്‍സിലിങ് പാടില്ലെന്ന കോളജുകളുടെ വാദം കോടതി അംഗീകരിച്ചില്ല. കൗണ്‍സിലിങ് സമിതിയില്‍ മാനേജ്‌മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്താമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
മത, ഭാഷാ ന്യൂനപക്ഷ സ്ഥാപനങ്ങള്‍, സ്വകാര്യ, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ മുഴുവന്‍ മെഡിക്കല്‍ പി.ജി. സീറ്റുകളിലേക്കും 2017-'18 അക്കാദമിക വര്‍ഷം സര്‍ക്കാര്‍ കൗണ്‍സിലിങ് മാത്രമേ പാടുള്ളൂ എന്നാണ് നിയമം അനുശാസിക്കുന്നത്. സര്‍ക്കാര്‍ നടത്തുന്ന പൊതു കൗണ്‍സലിങ് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശത്തെ ഒരുതരത്തിലും ഹനിക്കുന്നില്ലെന്ന് എം.സി.ഐ. വ്യക്തമാക്കി. ന്യൂനപക്ഷ ക്വാട്ടയിലെ സീറ്റുകൾ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് തന്നെയാണ് ലഭിക്കുന്നത്. അതിനാല്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്. കല്‍പിത സര്‍വകലാശാലകളുടെ കൗണ്‍സിലിങുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചൊവ്വാഴ്ച സുപ്രീംകോടതി തീരുമാനമെടക്കും.
https://www.facebook.com/Malayalivartha