എസ്എസ്എല്‍സി പുനര്‍മൂല്യ നിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

എസ്എസ്എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷ മെയ് 8 തിങ്കളാഴ്ചമുതല്‍ മെയ് 12വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റ്ഔട്ടും ഫീസും സ്കൂള്‍ പ്രഥമാധ്യാപകന് 12ന് വൈകിട്ട് അഞ്ചിനുമുമ്പ് ലഭിച്ചിരിക്കണം.
അപേക്ഷകളിന്മേൽ അതാത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍മാര്‍ 13ന് വൈകിട്ട് അഞ്ചിനുമുമ്പ് ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തിയിരിക്കണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്.പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം 31നകം പരീക്ഷാഭവന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും 31നകം നല്‍കണം.
https://www.facebook.com/Malayalivartha